മനാമ: അല്‍-ബാദി പ്രദേശത്ത് നിരവധി ആളുകള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഏഷ്യന്‍ പൗരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 25 ഉം 28 ഉം വയസ്സുള്ള രണ്ട് ഏഷ്യന്‍ പൗരന്മാരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് എവിഡന്‍സിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കിംഗ് ഫഹദ് കോസ്വേ വഴി രാജ്യം വിടാന്‍ ശ്രമിച്ച പ്രതികളെ ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും ആവശ്യമായ എല്ലാ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
The post അല്‍-ബാദി പ്രദേശത്ത് സംഘര്‍ഷം; ഏഷ്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ അറസ്റ്റില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.