• Sat. Nov 9th, 2024

24×7 Live News

Apdin News

ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു

Byadmin

Nov 8, 2024





ആദ്യ ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു. 95 വയസായിരുന്നു.മിസ് വേൾഡ് ഓർഗനൈസേഷന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് മരണ വാർത്ത പുറത്തുവിട്ടത്. കാലിഫോർണിയയിലെ വീട്ടിൽ വെച്ചായിരുന്നു കികി ഹകാൻസണിന്റെ അന്ത്യം.

സ്വീഡനിൽ ജനിച്ച കികി ഹകാൻസൺ 1951-ൽ ലണ്ടനിൽ നടന്ന മിസ്സ് വേൾഡ് മത്സരത്തിലാണ് ലോകസുന്ദരി കിരീടം ചൂടി ചരിത്രം സൃഷ്ട്ടിച്ചത്. ഫെസ്റ്റിവൽ ഓഫ് ബ്രിട്ടന്റെ ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയ മത്സരം പിന്നീട് മിസ് വേൾഡ് എന്നറിയപ്പെടുകയായിരുന്നു. അന്ന് ബിക്കിനിയിട്ട് കികി ഹകാൻസൺ മത്സരിച്ചത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ബിക്കിനിയിട്ട് മിസ് വേൾഡ് കിരീടം ചൂടിയ ഒരേയൊരു വ്യക്തിയാണ് കികി ഹകാൻസൺ. അന്ന് നടന്ന മത്സരത്തിൽ ബ്രിട്ടനിൽ നിന്ന് മാത്രം 21 മത്സരാർത്ഥികളാണ് ഉണ്ടായിരുന്നത്. ബിക്കിനിയിൽ മത്സരിച്ചതുകൊണ്ട് തന്നെ സംഭവത്തിൽ അന്നത്തെ മാർപ്പാപ്പ പയസ് XII അപലപിച്ചിരുന്നു.

കികി ഹകാൻസൺ നിങ്ങൾ എന്നും നിത്യതയിൽ തുടരും.നിങ്ങളുടെ വിടവാങ്ങൽ ലോകസുന്ദരി മത്സരത്തിൻ്റെ ഒരു യുഗത്തിൻ്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു, എന്നാൽ ലോകസുന്ദരി മത്സരത്തിൻ്റെ ആദ്യ വിജയി എന്ന നിലയിൽ നിങ്ങളുടെ പാരമ്പര്യം വരും തലമുറകൾക്കും നിലനിൽക്കും, മിസ് വേൾഡിൻ്റെ ചെയർവുമൺ ജൂലിയ മോർലി മിസ് വേൾഡ് ഓർഗനൈസേഷൻ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.



By admin