അബുദാബി > എസ് വൈ എസ് പ്ലാറ്റിനം ഇയർ ആഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ ഇരുനൂറ് കേന്ദ്രങ്ങളിൽ ഇരുനൂറ് സമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് ഐസിഎഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആയിരം ഇടങ്ങളിൽ നവംബർ 7 മുതൽ 10 വരെ സമ്മേളനങ്ങൾ നടക്കും.
സംഘടനയുടെ നേതൃത്വത്തിൽ ഗൾഫ് മേഖലയിൽ പ്രസിദ്ധീകരിച്ചു വരുന്ന പ്രവാസി വായനയുടെ പത്താം വർഷത്തെ ക്യാമ്പയിനും ഇതിന്റെ ഭാഗമായി നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഐസിഎഫ് യുഎഇ നാഷണൽ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട്, ജനറൽ സെക്രട്ടറി ഹമീദ് പരപ്പ, ഓർഗനൈസേഷൻ സെൽ പ്രസിഡന്റ് ഉസ്മാൻ സഖാഫി തിരുവത്ര, ഓർഗനൈസേഷൻ സെക്രട്ടറി അബ്ദുൽ നാസർ കൊടിയത്തൂർ, അബുദാബി സെൻട്രൽ പ്രസിഡന്റ് ഹംസ അഹ്‌സനി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ