• Sat. Feb 1st, 2025

24×7 Live News

Apdin News

ആരോഗ്യപ്രവർത്തകർക്ക് ‌ഇനി ഏത് എമിറേറ്റിലും ജോലി ചെയ്യാം; ഏകീകൃത ലൈസൻസ് വരുന്നു – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 29, 2025


Posted By: Nri Malayalee
January 29, 2025

സ്വന്തം ലേഖകൻ: യുഎഇയിൽ ആരോഗ്യപ്രവർത്തകർക്ക് ഏത് എമിറേറ്റിലും ജോലി ചെയ്യാൻ അനുവദിക്കുന്നതിന് പുതിയ ഏകീകൃത ലൈസൻസ് ഏർപ്പെടുത്തുന്നു. ദേശീയ പ്ലാറ്റ്ഫോം ആരംഭിച്ചാണ് മെഡിക്കൽ പ്രഫഷനലുകൾക്ക് ഏകീകൃത ലൈസൻസ് നൽകുകയെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. റജിസ്ട്രേഷൻ നടപടിക്രമങ്ങൾ സുതാര്യമായിരിക്കും. ഇങ്ങനെ റജിസ്റ്റർ ചെയ്യുന്നവർക്ക് സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ എവിടെയും പ്രവർത്തിക്കാം.

ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, അനുബന്ധ മെഡിക്കൽ സ്പെഷലിസ്റ്റുകൾ, ആശുപത്രി– ഐടി ഉദ്യോഗസ്ഥർ തുടങ്ങി ആരോഗ്യ മേഖലയിലെ പ്രധാന പങ്കാളികളെയാണ് ഏകീകൃത ലൈസൻസ് ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി യുഎഇയിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളെയും ഏകീകൃത പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്യും. നിലവിൽ ഓരോ സ്ഥാപനവും സ്വന്തം നിലയ്ക്കാണ് ആരോഗ്യപ്രവർത്തകർക്ക് ലൈസൻസ് എടുത്തുവരുന്നത്.

പുതിയ സംവിധാനത്തിൽ സുതാര്യ നടപടിക്രമങ്ങളിലൂടെ പ്രവർത്തനങ്ങൾ ഏകീകരിക്കാനും ആവർത്തനം ഒഴിവാക്കാനും സാധിക്കുമെന്ന് ലൈസൻസിങ് അക്രഡിറ്റേഷൻ വകുപ്പ് ആക്ടിങ് ഡയറക്ടർ അല്ല മൻസൂർ യഹ്യ പറഞ്ഞു. പ്ലാറ്റ്ഫോം അന്തിമ ഘട്ടത്തിലാണെന്നും ഉടൻ പ്രാവർത്തികമാക്കുമെന്നും സൂചിപ്പിച്ചു.

ഏകീകൃത പ്ലാറ്റ്ഫോം യാഥാർഥ്യമായാൽ ആരോഗ്യ പ്രവർത്തകർക്ക് ലൈസൻസ് നേടുന്നതിനുള്ള സമയവും പരിശ്രമവും ഗണ്യമായി കുറയ്ക്കാനാകുമെന്നതാണ് നേട്ടം. ലൈസൻസ് ഉടമകൾക്ക് യുഎഇയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സേവനം ചെയ്യനാകുന്നതിലൂടെ ആരോഗ്യസേവനം കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കും.

By admin