• Fri. Feb 20th, 2026

24×7 Live News

Apdin News

“ആറ്റുകാല്‍ അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?”; ഫ്ലക്സ് ബോർഡുകൾ മാറ്റണമെന്ന് ഹൈക്കോടതി

Byadmin

Feb 20, 2026


കൊച്ചി : ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ ഉടൻ എടുത്തുമാറ്റണമെന്നു ഹൈക്കോടതി. സ്പോണ്‍സര്‍മാരുടെ മുഖം കാണാനാണു ബോര്‍ഡുകള്‍ വയ്ക്കുന്നതെന്നു നിരീക്ഷിച്ച കോടതി ആറ്റുകാല്‍ അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നും ചോദിച്ചു.

അനധികൃത ഫ്ലക്സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍.

മാർച്ച് മൂന്നിനാണ് ആറ്റുകാൽ പൊങ്കാല. തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധിയടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.

By admin