• Thu. Feb 6th, 2025

24×7 Live News

Apdin News

ആസിഫ് അലി, ആഭ്യന്തര കുറ്റവാളി: ഫസ്റ്റ് ലുക്ക്

Byadmin

Feb 6, 2025


മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ആസിഫ് അലിയുടെ പുതിയ ചിത്രമായ “ആഭ്യന്തര കുറ്റവാളി”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സേതുനാഥ് പത്മകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഈദ് റിലീസായി തിയേറ്ററുകളിൽ എത്തും.

റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പുതുമുഖ താരം തുളസിയാണ് നായിക. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഓൾ ഇന്ത്യ വിതരണം നിർവഹിക്കുന്നത്.

By admin