• Wed. Oct 8th, 2025

24×7 Live News

Apdin News

‘ഇതാണെന്റെ ആദ്യ സിനിമ, ‘ബൈസൺ’ നിങ്ങൾ തീർച്ചയായും കാണണം’; ചർച്ചയായി ധ്രുവ് വിക്രമിന്റെ വാക്കുകൾ

Byadmin

Oct 8, 2025


‘വാഴൈ’ എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകാനായി എത്തുന്ന ‘ബൈസൺ’ എന്ന ചിത്രത്തിന് വേണ്ടി തെന്നിന്ത്യൻ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനുപമ പരമേശ്വരനാണ് ധ്രുവ് വിക്രമിന്റെ നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. പശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷണൽ പരിപാടിക്കിടെ ധ്രുവ് വിക്രം പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മുൻപ് രണ്ട് സിനിമകളിൽ നായകനായി എത്തിയിരുന്നെങ്കിലും ബൈസൺ ആണ് തന്റെ ആദ്യ സിനിമയെന്നും അതുകൊണ്ട് തന്നെ മറ്റുള്ള രണ്ട് സിനിമകൾ കണ്ടില്ലെങ്കിലും ഈ സിനിമ എല്ലാവരും കാണണമെന്നുമായിരുന്നു ധ്രുവ് വിക്രം പറഞ്ഞത്.

“എന്റെ പേര് ധ്രുവ്. ഞാൻ ഇതുവരെ രണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ രണ്ട് സിനിമകൾ നിങ്ങൾ കണ്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ ബൈസൺ നിങ്ങൾ തീർച്ചയായും കാണണം. കാരണം ഇതാണെന്റെ ആദ്യത്തെ സിനിമ. അങ്ങനെയാണ് ഈ സിനിമയെ ഞാൻ കാണുന്നത്. ഈ സിനിമയ്ക്കായി ഞാൻ 100 ശതമാനം നൽകിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഞങ്ങളുടെ സംവിധായകൻ മാരി സെൽവരാജും ഈ സിനിമയ്ക്കായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.” ധ്രുവ് വിക്രം പറഞ്ഞു.

By admin