• Wed. Feb 12th, 2025

24×7 Live News

Apdin News

ഇതാണ് ‘ഡൈഹാർഡ് ഫാൻ’ സഞ്ജയ് ദത്തിന് 72 കോടി രൂപ സ്വത്ത് എഴുതിവെച്ച് ആരാധിക

Byadmin

Feb 12, 2025





‘ഡൈ ഹാർഡ് ഫാൻ ‘ എന്നൊക്കെ നമ്മൾ കേട്ടിട്ടേ ഒള്ളൂ അല്ലേ! എന്നാൽ അങ്ങ് ബോളിവുഡിൽ അരങ്ങേറിയ ഒരു സംഭവം ഇപ്പോൾ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് മുംബൈ സ്വദേശിനിയായ 62ക്കാരി നിഷ പാട്ടീൽ മരണശേഷം തന്റെ 72 കോടി രൂപ സ്വത്ത് എഴുതിവെച്ചിരിക്കുകയാണ്. ഇവർ സഞ്ജയ് ദത്തിനെ ജീവിതത്തിൽ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല എന്നതാണ് ഇതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം.

നിഷയുടെ മരണശേഷം പോലീസ് ആണ് ഈ വിവരം സഞ്ജയ് ദത്തിനെ അറിയിച്ചത്. തന്റെ ആരാധികയുടെ ഇത്തരം പ്രവൃത്തിയില്‍ ഞെട്ടലാണ് സഞ്ജയ് ദത്തിനുണ്ടായത്. നിഷ അവസാനകാലത്ത് മാരകമായ രോഗത്തോട് പോരാടിയാണ് ലോകത്തോട് വിട പറഞ്ഞത്. തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നു.

എന്നാൽ ഈ സ്വത്ത് സ്വീകരിക്കാൻ സഞ്ജയ് ദത്ത് തയ്യാറായില്ല. നിഷയെ വ്യക്തിപരമായി അറിയില്ലെന്നും ഈ സാഹചര്യത്തിൽ വളരെയധികം വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയ് ദത്തിന്റെ അഭിഭാഷകനും ഈ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 72 കോടി രൂപയുടെ സ്വത്ത് അവകാശപ്പെടാൻ നടന് ഉദ്ദേശമില്ലെന്നും സ്വത്തുക്കൾ നിഷയുടെ കുടുംബത്തിന് തിരികെ നൽകുന്നതിന് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അഭിഭാഷകൻ അറിയിച്ചു. “ഞാൻ ഒന്നും അവകാശപ്പെടില്ല, എനിക്ക് നിഷയെ അറിയില്ലായിരുന്നു, ഈ സംഭവം എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരിക്കുന്നു” എന്ന് സഞ്ജയ് ദത്ത് പറഞ്ഞു.

സഞ്ജയ് ദത്തിൻ്റെ മുഴുവൻ ആസ്തി 295 കോടി രൂപയാണ്. സിനിമയിൽ അഭിനയിക്കുന്നതിന് 8-15 കോടി രൂപ പ്രതിഫലം വാങ്ങുന്ന അദ്ദേഹം ഒരു ക്രിക്കറ്റ് ടീമിൻ്റെ സഹ ഉടമ കൂടിയാണ്. മുംബൈയിലും ദുബായിലുമായി ആഡംബര വീടുകളും മറ്റ് സ്വത്തുക്കളും നടനുണ്ട്.



By admin