• Fri. Nov 6th, 2026

24×7 Live News

Apdin News

ഇനി സിആർ7 പോർച്ചുഗലിനായി പന്ത് തട്ടില്ല; അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ

Byadmin

Nov 6, 2026


ലിസ്ബൺ: പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അ​ഞ്ച് ത​വ​ണ ബാ​ല​ൺ ഡി ​ഓ​ർ നേ​ടി​യ താ​രം വ്യാഴാഴ്ച ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ദേശീയ ടീമിന്‍റെ ഏഴാം നമ്പർ ജഴ്സി തിരിച്ചേൽപ്പിക്കുകയാണെന്ന് 41കാരനായ റൊണാൾഡോ പറഞ്ഞു. നവംബറിലെ രാജ്യാന്തര മത്സരങ്ങൾക്കു ശേഷമായിരിക്കും വിരമിക്കൽ പ്രാബല്യത്തിൽ വരിക. 23 വർഷം പോർച്ചുഗലിന്‍റെ ഏഴാം നമ്പർ ജഴ്സി അണിയാൻ കഴിഞ്ഞത് വലിയ ഭാഗ്യവും ഉത്തരവാദിത്തവുമായിരുന്നുവെന്ന് താരം പറഞ്ഞു. 2003 ഓഗസ്റ്റിൽ ആരംഭിച്ച ദേശീയ ടീമിലെ യാത്രയ്ക്ക് ഇതോടെ വിരാമമാകുകയാണെന്നും അടുത്ത തലമുറയ്ക്ക് അവസരം കൈമാറേണ്ട സമയമായെന്നും റൊണാൾഡോ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പോർച്ചുഗലിന്‍റെ നെടുംതൂണായിരുന്നു ക്രിസ്റ്റ്യാനോ. 146 ഗോളുകളുമായി അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായാണ് റൊണാൾഡോ പടിയിറങ്ങുന്നത്.

By admin