• Tue. Oct 28th, 2025

24×7 Live News

Apdin News

ഇന്ത്യന്‍ എംബസി ബഹ്‌റൈന്‍ ഓപ്പണ്‍ ഹൗസ് ഈ മാസം 31ന്

Byadmin

Oct 28, 2025


മനാമ: ഇന്ത്യന്‍ എംബസി ബഹ്‌റൈന്‍ ഓപ്പണ്‍ ഹൗസ് ഈ മാസം 31ന് നടക്കും. രാവിലെ 9.30 മുതല്‍ 11.30 വരെ നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ്, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ആന്‍ഡ് കോണ്‍സുലാര്‍ ടീം, അഭിഭാഷകരുടെ പാനല്‍ പങ്കെടുക്കും.

ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്ന പ്രവാസികള്‍ 31ന് രാവിലെ 9 മണിക്ക് എത്തിച്ചേരണമെന്ന് എംബസി അറിയിച്ചു. കൂടാതെ പരാതികള്‍ മുന്‍കൂട്ടി ഇമെയിലില്‍ അറിയിക്കാമെന്നും എംബസി അറിയിച്ചു. ഈ മാസം 29നുള്ളില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ പരാതികള്‍ അയക്കാം.

 

The post ഇന്ത്യന്‍ എംബസി ബഹ്‌റൈന്‍ ഓപ്പണ്‍ ഹൗസ് ഈ മാസം 31ന് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin