മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) ജൂനിയര്‍ കാമ്പസില്‍ സ്റ്റുഡന്റസ് കൗണ്‍സില്‍ അംഗങ്ങള്‍ ചുമതലയേറ്റു. മെയ് 15ന് ഞായറാഴ്ച റിഫയിലെ സ്‌കൂള്‍ കാമ്പസില്‍ നടന്ന ഇന്‍വെസ്റ്റിചര്‍ സെറിമണിയിലാണ് 2025-26 അധ്യയന വര്‍ഷത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗണ്‍സിലിന്റെ ആചാരപരമായ പ്രവേശന ചടങ്ങ് നടന്നത്.
വിദ്യാര്‍ത്ഥി നേതൃത്വത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന പരിപാടിയില്‍ ഹെഡ് ബോയ് ഫാബിയോണ്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ഹെഡ് ഗേള്‍ ലക്ഷിത രോഹിത്, അസി.ഹെഡ് ബോയ് ആയുഷ് രാജേഷ്, അസി.ഹെഡ് ഗേള്‍ ഇറ പ്രബോധന്‍ ദേശായി, ഇക്കോ അംബാസഡര്‍ ആരിസ് റെഹാന്‍ മൂസ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രിഫെക്റ്റുകള്‍ എന്നിവരുള്‍പ്പെടെ 26 വിദ്യാര്‍ത്ഥി നേതാക്കളുടെ ഔപചാരികമായി സ്ഥാനാരോഹണം നടന്നു. സ്‌കൂള്‍ അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹനും ജൂനിയര്‍ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യറും പ്രിഫെക്റ്റ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ബാഡ്ജുകളും സാഷുകളും ഔദ്യോഗികമായി നല്‍കി.
ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആന്‍ പാരായണവും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്‌കൂള്‍ ഗാനാലാപനവും നടന്നു. ജൂനിയര്‍ വിങ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, പ്രധാന അധ്യാപകര്‍, കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍ ദീപം തെളിയിച്ചു. പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ അതിഥികള്‍ക്ക് ഊഷ്മളമായ സ്വാഗതം പറഞ്ഞു.
പുതുതായി നിയമിതരായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞയോടെ വിദ്യാര്‍ത്ഥി കൗണ്‍സില്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥതയോടെയും മികവോടെയും ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുത്തു. തന്റെ പ്രസംഗത്തില്‍, യഥാര്‍ത്ഥ നേതൃത്വം ഒരു ഉത്തരവാദിത്തമാണെന്ന് ഹെഡ് ബോയ് പറഞ്ഞു. ചടങ്ങിന്റെ വിജയത്തിന് സംഭാവന നല്‍കിയ എല്ലാവരുടെയും പരിശ്രമങ്ങള്‍ക്ക് ഹെഡ് ഗേള്‍ ഹൃദയംഗമമായ നന്ദി പറഞ്ഞു.
സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, ഭരണസമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ എന്നിവര്‍ ചുമതലയേറ്റ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.
The post ഇന്ത്യന്‍ സ്‌കൂള്‍ ജൂനിയര്‍ കാമ്പസില്‍ സ്റ്റുഡന്റസ് കൗണ്‍സില്‍ ചുമതലയേറ്റു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.