• Wed. Apr 30th, 2025

24×7 Live News

Apdin News

ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് 6 മുതല്‍

Byadmin

Apr 30, 2025


 

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഐഎസ്ബി@75 ജൂനിയര്‍ ആന്‍ഡ് സീനിയര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് 6 മുതല്‍ 10 വരെ ഇസ ടൗണ്‍ കാമ്പസില്‍ നടക്കും. ജഷന്‍മാള്‍ ഓഡിറ്റോറിയത്തിലെ നവീകരിച്ച ബാഡ്മിന്റണ്‍ കോര്‍ട്ടിലാണ് ഈ മത്സരം നടക്കുക. ബഹ്റൈന്‍ ബാഡ്മിന്റണ്‍ ആന്‍ഡ് സ്‌ക്വാഷ് ഫെഡറേഷന്റെ (ബിബിഎസ്എഫ്) പിന്തുണയോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

മികവിന്റെ പര്യായമായി നിലകൊള്ളുന്ന ഇന്ത്യന്‍ സ്‌കൂളിന്റെ 75-ാം വാര്‍ഷികം ഒരുവര്‍ഷം നീളുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. ഈ പരിപാടികളുടെ ഭാഗമായി നടക്കുന്ന ഈ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ജിസിസിയിലുടനീളമുള്ള ജൂനിയര്‍, സീനിയര്‍ കളിക്കാര്‍ക്ക് പങ്കെടുക്കാം. വളര്‍ന്നുവരുന്ന പരിചയസമ്പന്നരായ ഷട്ടില്‍ലര്‍മാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ പ്രൊഫഷണലായി സംഘടിതമായ ഒരു പശ്ചാത്തലത്തില്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ഇന്ത്യന്‍ സ്‌കൂള്‍ ഒരുക്കുന്നത്.

മത്സരത്തില്‍ U9, U11, U13, U15, U17, U19 എന്നീ പ്രായ വിഭാഗങ്ങളിലായി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സിംഗിള്‍സ്, ഡബിള്‍സ് എന്നിവയും പുരുഷ ഡബിള്‍സ് (എലൈറ്റ്, ചാമ്പ്യന്‍ഷിപ്പ്, F1 മുതല്‍ F5 ലെവലുകള്‍ വരെ), വനിതാ ഡബിള്‍സ് (ലെവല്‍ 1 & 2), മിക്‌സഡ് ഡബിള്‍സ് (ലെവല്‍ C, 1 & 2) എന്നിവയും ഉള്‍പ്പെടുന്നു. മത്സരങ്ങള്‍ ബി.ഡബ്ലിയു.എഫ് നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ട് നോക്കൗട്ട് ഫോര്‍മാറ്റിലാണ് നടക്കുക.

സംഘാടക സംഘത്തില്‍ സ്‌കൂള്‍ വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, കോര്‍ഡിനേറ്റര്‍ ബിനോജ് മാത്യു, ജനറല്‍ കണ്‍വീനര്‍ ആദില്‍ അഹമ്മദ് എന്നിവരും ഉള്‍പ്പെടുന്നു. മുന്‍ ഭരണസമിതി അംഗം-സ്‌പോര്‍ട്‌സ് രാജേഷ് എംഎന്‍ ഉപദേശക പിന്തുണയോടെ ടൂര്‍ണമെന്റ് ഡയറക്ടര്‍ ബിനു പാപ്പച്ചന്റെയും ടൂര്‍ണമെന്റ് റഫറി ഷാനില്‍ അബ്ദുള്‍ റഹിമിന്റെയും (ബാഡ്മിന്റണ്‍ ഏഷ്യ) നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

കളിക്കാര്‍ ജിസിസി നിവാസികളായിരിക്കണം. കൂടാതെ ഓരോ പങ്കാളിക്കും ഒന്നിലധികം ഇവന്റുകളില്‍ പങ്കെടുക്കാം. പ്രസിദ്ധീകരിച്ച ഷെഡ്യൂള്‍ അനുസരിച്ച് ആവശ്യമെങ്കില്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ ഉള്‍പ്പെടെ കളിക്കാന്‍ അവര്‍ തയ്യാറായിരിക്കണം. ഒരു ഇവന്റ് നടത്തുന്നതിന് ഓരോ വിഭാഗത്തിനും കുറഞ്ഞത് 8 എന്‍ട്രികള്‍ ആവശ്യമാണ്. അല്ലാത്തപക്ഷം, അത് ഉയര്‍ന്ന വിഭാഗവുമായി ലയിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യാം.

2025 മെയ് 3-ന് മുമ്പ് Tournamentosftware.com വഴിയോ ഇതോടൊപ്പം നല്‍കിയിരിക്കുന്ന നമ്പറുകളില്‍ വാട്ട്സ്ആപ്പ് വഴിയോ രജിസ്‌ട്രേഷന്‍ സമര്‍പ്പിക്കണം. പ്രവേശന ഫീസ് ഒരു ഇവന്റിന് നാല് ദിനാര്‍ ആദ്യ ദിവസം തന്നെ അടയ്ക്കണം. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യന്‍, ഭരണ സമിതി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പ്രിന്‍സ് എസ്. നടരാജന്‍ എന്നിവര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് നല്‍കിയ വലിയ പിന്തുണയ്ക്ക് ഏവര്‍ക്കും ഹൃദയംഗമമായ നന്ദി അറിയിച്ചു. ഈ കായിക ആഘോഷത്തിലും മറ്റ് വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി പരിപാടികളിലും സജീവമായി പങ്കെടുക്കാന്‍ അവര്‍ ഏവരോടും അഭ്യര്‍ത്ഥിച്ചു.

രജിസ്‌ട്രേഷനോ കൂടുതല്‍ വിവരങ്ങള്‍ക്കോ ബന്ധപ്പെടുക:

* ടൂര്‍ണമെന്റ് ഡയറക്ടര്‍ ബിനു പാപ്പച്ചന്‍ +973 39198193
* ടൂര്‍ണമെന്റ് റഫറി ഷാനില്‍ അബ്ദുള്‍ റഹിം +973 37746468
* ജനറല്‍ കണ്‍വീനര്‍ ആദില്‍ അഹമ്മദ് +973 39391310
* കോര്‍ഡിനേറ്റര്‍ ബിനോജ് മാത്യു +973 33447494

The post ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് 6 മുതല്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin