• Fri. Jan 31st, 2025

24×7 Live News

Apdin News

ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതി; ഇരു രാജ്യങ്ങൾക്കു മിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ വീണ്ടും – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 29, 2025


Posted By: Nri Malayalee
January 28, 2025

സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായി. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ചൈന സന്ദർശനത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ധാരണയായി.

ഇന്ത്യയും ചൈനയും ചേര്‍ന്ന് കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാനും ധാരണയായി. ഒക്ടോബറിൽ കസാനിൽ നടന്ന ഉഭയകക്ഷി യോഗത്തിൽ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിംഗും തമ്മിലുള്ള ധാരണയനുസരിച്ച്, ഉഭയകക്ഷി ബന്ധത്തിലെ നില മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

2025-ലെ വേനൽക്കാലത്ത് കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇരു രാജ്യവും തീരുമാനിച്ചു. 2020ലാണ് അവസാനമായി മാനസരോവർ യാത്ര നടന്നത്. യാത്ര സുഗമമാക്കുന്നതിനുള്ള മാർഗങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്യും. നയതന്ത്രബന്ധം സ്ഥാപിച്ചതിൻ്റെ 75-ാം വാർഷികം പൊതുജനങ്ങൾക്കിടയിൽ പരസ്പര വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി ഉപയോഗപ്പെടുത്താൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായി. 75-ാം വാർഷികത്തോടനുബന്ധിച്ച് ഇരുപക്ഷവും നിരവധി അനുസ്മരണ പരിപാടികൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിക്രം മിശ്രിയുടെ സന്ദർശന വേളയിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ സെൻട്രൽ കമ്മിറ്റി പൊളിറ്റ്ബ്യൂറോ അംഗങ്ങൾ, സെൻട്രൽ കമ്മീഷൻ ഓഫ് ഫോറിൻ അഫയേഴ്സ് ഓഫീസ് ഡയറക്ടർ, വിദേശകാര്യ മന്ത്രി വാങ് യി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ അന്താരാഷ്ട്ര വകുപ്പ് മന്ത്രി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

By admin