• Tue. Feb 3rd, 2026

24×7 Live News

Apdin News

ഇന്ത്യ-ചൈന സംഘർഷം; മുൻ കരസേനാ മേധാവിയുടെ കുറിപ്പുമായി രാഹുൽ, ചട്ട വിരുദ്ധമെന്ന് പ്രതിരോധമന്ത്രി

Byadmin

Feb 3, 2026


ന്യൂഡൽഹി: മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെഴുതിയ കുറിപ്പിനെ ചൊല്ലി പാർലമെന്‍റിൽ ഭരണ-പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുൻ കരസേനാ മേധാവി ആനുകാലിക മാസികയിൽ പ്രസിദ്ധീകരിച്ച കുറിപ്പ് വായിച്ചതാണ് ബഹളത്തിനിടയാക്കിയത്. നരവന്‍റെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ നിന്നുള്ള ഭാഗമാണ് രാഹുൽ വായിക്കുന്നതെന്നും അത് അംഗീകരിക്കാനാകില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും ആരോപിച്ചു. 2020ൽ ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷത്തിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് ഫോർ സ്റ്റാഴ്സ് ഒഫ് ഡെസ്റ്റിനി എന്നു പേരിട്ടിരിക്കുന്ന പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ നരവൻ എഴുതിയിരിക്കുന്നത്.

പുസ്തകത്തിൽ നിന്നുള്ള ലേഖനമാണ് മാഗസിനിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈന ഭൂമി കൈയേറി എന്നതടക്കമുള്ള വിമർശനങ്ങൾ ലേഖനത്തിൽ ഉണ്ട്. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ നിന്നുള്ള കുറിപ്പുകൾ വായിക്കാൻ സാധിക്കില്ലെന്ന പ്രതിരോധ മന്ത്രി വ്യക്തമാക്കി. എന്നാൽ പുസ്തകം പ്രസിദ്ധീകരിക്കാൻ സർക്കാർ അനുവദിച്ചില്ലെന്നും താൻ പറഞ്ഞത് നൂറ് ശതമാനം ആധികാരികവുമാണെന്നും രാഹുൽ ആരോപിച്ചു.

എന്നാൽ പത്രത്തിൽ നിന്നുള്ള ഭാഗങ്ങൾ ഉൾപ്പെടെ ചട്ടമനുസരിച്ച് സഭയിൽ ഉദ്ധരിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയോട് ആ ഭാഗം ഒഴിവാക്കി പ്രസംഗം തുടരാൻ സ്പീക്കർ ഓം ബിർള നിർദേശിക്കുകയായിരുന്നു. ലോക്സഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിലായിരുന്നു രാഹുൽ വിവാദ വിഷയത്തിൽ ചർച്ച ആരംഭിച്ചത്. 50 മിനിറ്റോളം തർക്കം നീണ്ടു നിന്നു.

By admin