• Wed. Aug 27th, 2025

24×7 Live News

Apdin News

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ച് ഒന്നര വയസുകാരി അമേലിയ

Byadmin

Aug 27, 2025





വടകര: രണ്ടു വയസു തികയാൻ ഇനിയും മാസങ്ങൾ ബാക്കിയാണ്. പക്ഷേ അതിനെല്ലാം മുൻപേ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ സ്വന്തം പേര് എഴുതിച്ചേർത്തിരിക്കുകയാണ് അമേലിയ അമ്രിൻ എന്ന ഒന്നര വയസുകാരി. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിന്‍റെ ഐബിആർ അച്ചീവർ പുരസ്കാരമാണ് വടകരക്കാരിയായ അമേലിയ സ്വന്തമാക്കിയിരിക്കുന്നത്. 2023 നവംബർ 29നാണ് അമേലിയ ജനിച്ചത്.

ഒരു വയസും 7 മാസവും പ്രായമുള്ളപ്പോൾ അഞ്ച് മൃഗങ്ങൾ അഞ്ച് വാഹനങ്ങൾ ആറ് പച്ചക്കറികൾ പത്ത് പക്ഷികൾ എന്നിവയെ തിരിച്ചറിഞ്ഞ് ശരിയായ പേര് പറഞ്ഞാണ് അമേലിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്.

വടകര ആയഞ്ചേരി അബ്ദുസമദിന്‍റെ‌യും റെസ്‌ലയുടെയും മകളാണ് അമേലിയ. അബ്ദുസമദ് വിദേശത്ത് അക്കൗണ്ടന്‍റാണ്. ബിഎഡ് വിദ്യാർഥിയായ റെസ്‌ലയാണ് മകളെ പരിശീലിപ്പിച്ചത്. ദിവസവും വൈകിട്ട് പക്ഷികളുടെയും പച്ചക്കറികളുടെയും പടം കാണിച്ചാണ് പേരുകൾ പഠിപ്പിച്ചത്. കുട്ടി വേഗത്തിൽ പേരുകൾ ‌പഠിച്ചെടുത്തിരുന്നുവെന്ന് റെസ്‌ല പറയുന്നു. 2025 ജൂലൈ 19നാണ് റെക്കോഡ് പ്രകടനം കാഴ്ച വച്ചത്.



By admin