മനാമ: ബഹ്റൈനിന്റെ ആകാശത്ത് ഇന്നും നാളെയും ‘ഹാര്‍വെസ്റ്റ് സൂപ്പര്‍മൂണ്‍’ ദൃശ്യമാകും. ശരത്കാല വിഷുവത്തോട് ഏറ്റവും അടുത്തുവരുന്ന പൗര്‍ണമിയാണ് ഹാര്‍വെസ്റ്റ് മൂണെന്ന് ബഹ്റൈന്‍ ജ്യോതിശാസ്ത്രജ്ഞനായ മുഹമ്മദ് റെദ അല്‍ അസ്ഫൂര്‍ പറഞ്ഞു.
രണ്ട് ദിവസവും ചന്ദ്രന്‍ പതിവിലും വലുതും തിളക്കമുള്ളതുമായി ദൃശ്യമാകും. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന പ്രതിഭാസമാണിത്. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍മൂണ്‍ പ്രതിഭാസമാണിത്. ഏകദേശം 3,60,000 കിലോമീറ്റര്‍ ദൂരത്തായിരിക്കും ചന്ദ്രന്‍ ഭൂമിയോട് അടുത്തെത്തുക.
തിങ്കളാഴ്ച വൈകീട്ട് 4.48ന് സൂപ്പര്‍മൂണ്‍ ഉദിച്ച് ചൊവ്വാഴ്ച രാവിലെ 5.34 വരെ രാത്രി മുഴുവന്‍ ദൃശ്യമാകും. രാവിലെ 6.47നാണ് ഏറ്റവും കൂടുതല്‍ ശോഭയില്‍ എത്തുക. ചൊവ്വാഴ്ച വൈകീട്ട് 5.24ന് ചന്ദ്രന്‍ ഉദിക്കും. ഈ സമയത്തും ഹാര്‍വെസ്റ്റ് മൂണ്‍ കാണാം.
വിളവെടുപ്പ് കാലത്ത് ജോലി ചെയ്യുന്ന കര്‍ഷകര്‍ക്ക് പ്രകാശം നല്‍കിയിരുന്നതിനാല്‍ തദ്ദേശീയ അമേരിക്കന്‍ ഗോത്രങ്ങളാണ് പൂര്‍ണചന്ദ്രന് ‘ഹാര്‍വെസ്റ്റ് സൂപ്പര്‍മൂണ്‍’ എന്ന പേര് നല്‍കിയത്.
The post ഇന്നും നാളെയും ബഹ്റൈനില്‍ ‘ഹാര്‍വെസ്റ്റ് സൂപ്പര്‍മൂണ്‍’ ദൃശ്യമാകും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.