മനാമ: ഇന്‍ഷൂറന്‍സ് പണം ലഭിക്കാന്‍ തന്റെ മരണം വ്യാജമായി സൃഷ്ടിച്ച് പ്രവാസി നിക്ഷേപകന്‍. തന്റെ മുന്‍ തൊഴിലുടമയില്‍ നിന്നും 188,500 ദിനാര്‍ മൂല്യമുള്ള ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ വേണ്ടിയാണ് പാക്കിസ്താന്‍ സ്വദേശി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചത്.
വേതനം ലഭിക്കാത്തതിന് പ്രതികാരമായാണ് 44 കാരനായ പാക്കിസ്താന്‍ സ്വദേശി ഇത്തരമൊരു കാര്യം ചെയ്തത്. സംഭവത്തില്‍ പാക്കിസ്താന്‍ സ്വദേശി, 46 വയസ്സുള്ള സഹോദരന്‍, സഹോദരന്റെ ഭാര്യ എന്നിവര്‍ വിചാരണ നേരിടുന്നുണ്ട്.
അതേസമയം, കേസിലെ സാക്ഷിയായി മൂന്നാമത്തെ സഹോദരന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരായി തന്റെ സഹോദരന്‍ യഥാര്‍ത്ഥത്തില്‍ മരിച്ചുവെന്ന് അവകാശപ്പെട്ടു.
The post ഇന്‍ഷൂറന്‍സ് പണം ലഭിക്കാന്‍ തന്റെ മരണം വ്യാജമായി സൃഷ്ടിച്ച് പ്രവാസി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.