• Sat. Jun 7th, 2025

24×7 Live News

Apdin News

ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസര്‍ മദനി

Byadmin

Jun 6, 2025


മനാമ: ലോക മുസ്ലിംകള്‍ ഈദുല്‍ അദ്ഹാ ആഘോഷിക്കുന്ന വേളയില്‍ പ്രവാചകന്‍ ഇബ്റാഹീം നബിയുടെ മാതൃക പിന്‍തുടരാന്‍ വിശ്വാസികള്‍ സന്നദ്ധമാവണമെന്ന് പ്രമുഖ ഇസ്ലാമിക പ്രബോധകന്‍ നാസര്‍ മദനി അഭിപ്രായപ്പെട്ടു. ബഹ്റൈന്‍ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തില്‍ ഷൈഖ ഹെസ്സ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ ഖുതുബ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഇബ്റാഹീം നബിയുടെ ജീവിതത്തില്‍ ഒട്ടനവധി പരീക്ഷണങ്ങളെ അതിജയിക്കേണ്ടിവന്നു. അല്ലാഹുവിന്റെ നിരന്തരമായ പരീക്ഷണങ്ങളെ സ്ഥൈര്യത്തോടെ നേരിട്ട അദ്ദേഹത്തിന്റെ മാതൃക പിന്‍പറ്റി ജീവിതവിജയം കൈവരിക്കാന്‍ ഭൗതികമായ പലതും നാം ബലികഴിക്കേണ്ടിവരികയാണെങ്കില്‍ അതിന് തയ്യാറാവാന്‍ സാധിക്കുമ്പോഴാണ് ജീവിത വിജയം സാധ്യമാവൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

റഫ ലുലു ഹൈപര്‍ മാര്‍ക്കറ്റിന് സമീപത്തെ സ്‌കൂള്‍ ഗ്രൗന്റില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ നിരവധി പേര്‍ പങ്കെടുത്തു. സുഹൈല്‍ മേലടി, അബ്ദുറഹ്‌മാന്‍ മുല്ലങ്കോത്ത്, അബ്ദുല്‍ ഷുക്കൂര്‍, റഹീസ് മുല്ലങ്കോത്ത്, നസീഫ് ടിപി, റിഫ്ഷാദ് അബ്ദുറഹ്‌മാന്‍, നവാഫ് ടിപി, ഹിഷാം അബ്ദുറഹ്‌മാന്‍ ഓവി മൊയ്ദീന്‍ തുടങ്ങിയവര്‍ ഈദ് ഗാഹിന് നേതൃത്വം നല്‍കി.

The post ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസര്‍ മദനി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin