• Tue. Feb 3rd, 2026

24×7 Live News

Apdin News

ഇരുപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പാക്ട് ‘വിന്റർ സർപ്രൈസ്’ സംഘടിപ്പിച്ചു

Byadmin

Feb 3, 2026


മനാമ: ബഹ്‌റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) തങ്ങളുടെ ഇരുപതാം വാർഷികാഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം കുറിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി സാഖിറിൽ സംഘടിപ്പിച്ച വിന്റർ ‘സർപ്രൈസ്’ പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികൾക്കാണ് പാക്ട് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്.

പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഒരു പ്രവാസ സംഘടനയുടെ ചരിത്രത്തിൽ ഇരുപത് വർഷങ്ങൾ എന്നത് വലിയൊരു നാഴികക്കല്ലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലവും സാമൂഹിക സാംസ്‌കാരിക മേഖലകളിലും കലാ സാഹിത്യ പരിസരത്തും പാക്ടിന് തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും അംഗങ്ങൾ തമ്മിലുള്ള ഹൃദയബന്ധമാണ് സംഘടനയുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമദാസ് നായർ (രാജാസ് പ്രൊഡക്ഷൻ), അനിൽ കുമാർ, ജഗദീഷ്, സുരേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പാക്ട് ലേഡീസ് വിംഗ് പ്രസിഡന്റ് സജിത സതീഷ്, സെക്രട്ടറി ഉഷാ സുരേഷ്, രമ്യ ഗോപ്കുമാർ, ധന്യ രാഹുൽ, സൽമാനുൽ ഫാരിസ്, രാമനുണ്ണി കൊടൂർ, ബാബു കൃഷ്ണൻ, സതീഷ് ഗോപാലകൃഷ്ണൻ, കെ.ടി. രമേഷ്, ദീപക് വിജൻ, ഇ.വി. വിനോദ്, സുധീർ, അശോകൻ മണ്ണിൽ, ജോഷി, മണികണ്ഠൻ, ബാലു എന്നിവർ വിന്റർ സർപ്രൈസ് പരിപാടികൾക്ക് നേതൃത്വം നൽകി. അസിസ്റ്റന്റ് സെക്രട്ടറി രവി മാരാത്ത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

The post ഇരുപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പാക്ട് ‘വിന്റർ സർപ്രൈസ്’ സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin