മനാമ: ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തിനടുത്തുള്ള ഷാഹിദ് റജാഈ തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച് ബഹ്‌റൈന്‍. സംഭവത്തില്‍ പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
40 പേര്‍ സംഭവത്തില്‍ മരിച്ചിട്ടുണ്ട്. കൂടാതെ 1000ത്തോളം പേര്‍ക്ക് പരിക്കേറ്റതായുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 6 പേരെ കാണാതായി. കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ചിരുന്ന മിസൈല്‍ ഇന്ധനം കൈകാര്യം ചെയ്യുന്നതിനിടെയുണ്ടായ സുരക്ഷാ പിഴവാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുറമുറഖത്ത് സൂക്ഷിച്ചിരുന്ന രാസവസ്തുശേഖരമാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് ഇറാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഐആര്‍എന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തുറമുഖത്തിന് കിലോമീറ്ററുകള്‍ ദൂരെയുള്ള പ്രദേശങ്ങളില്‍ വരെ ആഘാതം അനുഭവപ്പെട്ടിരുന്നു.
The post ഇറാനിലെ സ്‌ഫോടനം; അനുശോചനം അറിയിച്ച് ബഹ്‌റൈന്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.