• Sat. Mar 14th, 2026

24×7 Live News

Apdin News

ഇറാന്‍ ആക്രമണം; ഇതുവരെ 115 മിസൈലുകളും 191 ഡ്രോണുകളും തകര്‍ത്തു

Byadmin

Mar 14, 2026


മനാമ: ഇറാന്റെ ശത്രുതാപരമായ ആക്രമണങ്ങളെ ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബിഡിഎഫ്) പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിടുന്നത് തുടരുന്നതായി ജനറല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണങ്ങള്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ ബഹ്റൈന്‍ ലക്ഷ്യമാക്കി വന്ന 115 ബാലിസ്റ്റിക് മിസൈലുകളും 191 ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു.

ബിഡിഎഫ് ഉദ്യോഗസ്ഥരുടെ അസാധാരണമായ പോരാട്ടവീര്യത്തിലും ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിക്കുകയും രാജ്യത്തെ സംരക്ഷിക്കുന്നതില്‍ അവര്‍ പുലര്‍ത്തുന്ന പ്രവര്‍ത്തനക്ഷമതയെ പ്രശംസിക്കുകയും ചെയ്തു. ബഹ്റൈന്‍ സൈന്യത്തിന്റെ ഈ മികവ് രാജ്യത്തിന്റെ ആകാശം സുരക്ഷിതമാണെന്ന ആത്മവിശ്വാസം നല്‍കുന്നു.

പൊതുജനങ്ങള്‍ സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു. പൗരന്മാരും താമസക്കാരും ആക്രമണം നടന്ന സ്ഥലങ്ങളില്‍ നിന്നോ സംശയാസ്പദമായ വസ്തുക്കളില്‍ നിന്നോ അകന്നു നില്‍ക്കണമെന്ന് ജനറല്‍ കമാന്‍ഡ് അറിയിച്ചു.

സൈനിക നീക്കങ്ങളോ തകര്‍ന്നുവീണ അവശിഷ്ടങ്ങളോ വീഡിയോ ചിത്രീകരിക്കാനോ ഫോട്ടോ എടുക്കാനോ പാടില്ല. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക. അപ്ഡേറ്റുകള്‍ക്കും മുന്നറിയിപ്പുകള്‍ക്കുമായി ഔദ്യോഗിക സര്‍ക്കാര്‍ മാധ്യമങ്ങളെ മാത്രം ആശ്രയിക്കുക.

ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറിന്റെയും ലംഘനമാണെന്ന് ജനറല്‍ കമാന്‍ഡ് ഊന്നിപ്പറഞ്ഞു. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങള്‍ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും അവര്‍ വ്യക്തമാക്കി.

 

The post ഇറാന്‍ ആക്രമണം; ഇതുവരെ 115 മിസൈലുകളും 191 ഡ്രോണുകളും തകര്‍ത്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin