• Sat. Dec 21st, 2024

24×7 Live News

Apdin News

#ഇലക്ട്രിക് വാഹന ചാർജിങ്ങിന് ജനുവരി മുതൽ ഫീസ്; നി​ര​ക്ക്​ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ.​വി – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Dec 21, 2024


Posted By: Nri Malayalee
December 20, 2024

സ്വന്തം ലേഖകൻ: സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന ചാ​ർ​ജി​ങ്​ ശൃം​ഖ​ല​യാ​യ യു.​എ.​ഇ.​വി ചാ​ർ​ജി​ങ്​ ഫീ​സ്​ നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി മു​ത​ൽ നി​ര​ക്കു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഡി.​സി ചാ​ർ​ജി​ങ്​ സേ​വ​ന​ങ്ങ​ൾ​ക്ക്​ മ​ണി​ക്കൂ​റി​ന്​ 1.20 ദി​ർ​ഹ​മും എ.​സി ചാ​ർ​ജി​ങ്ങി​ന്​ 0.70 ദി​ർ​ഹ​മു​മാ​ണ്​ ഫീ​സ്. ഒ​പ്പം വാ​റ്റ്​ നി​കു​തി​യും അ​ട​ക്ക​ണം.

അ​തോ​ടൊ​പ്പം ഇ.​വി വാ​ഹ​ന ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഏ​റ്റ​വും അ​ടു​ത്തു​ള്ള ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​നും ത​ൽ​സ​മ​യ അ​പ്​​ഡേ​ഷ​നും ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​ക്കാ​നും സാ​ധി​ക്കു​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നും യു.​എ.​ഇ.​വി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഉ​പ​ഭോ​ക്​​താ​ക്ക​ളെ പി​ന്തു​ണ​ക്കാ​നും സ​ഹാ​യ​ത്തി​നും ത​ട​സ്സ​മി​ല്ലാ​ത്ത സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ൾ സെ​ന്‍റ​റും ഒ​രു​ക്കു​ന്നു​ണ്ട്.

യു.​എ.​ഇ​യി​ലെ ഇ.​വി ചാ​ർ​ജി​ങ്​ ശൃം​ഖ​ല​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ സു​സ്ഥി​ര​വും ഹ​രി​ത​വു​മാ​യ ഭാ​വി​യി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ യു.​എ.​ഇ.​വി ചെ​യ​ർ​മാ​ൻ ഷെ​രീ​ഫ് അ​ൽ ഒ​ലാ​മ പ​റ​ഞ്ഞു. 2030 ഓ​ടെ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ, ഹൈ​വേ​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച്​ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 1000 ആ​യി ഉ​യ​ർ​ത്തും.

ചാ​ർ​ജി​ങ്​ സ്​​​റ്റേ​ഷ​നു​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തു​വ​ഴി എ​ല്ലാ​ത​രം ഇ.​വി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും പ്ര​വേ​ശ​ന​ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ മേ​യി​ൽ ക​മ്പ​നി ചാ​ർ​ജി​ങ്​ സേ​വ​ന​ നി​ര​ക്ക്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും സൗ​ജ​ന്യ​മാ​യി തു​ട​രു​ക​യാ​ണ്. ജ​നു​വ​രി മു​ത​ൽ മാ​ത്ര​മേ നി​ര​ക്കു​ക​ൾ ഈ​ടാ​ക്കി​ത്തു​ട​ങ്ങൂ.

By admin