• Tue. Jan 21st, 2025

24×7 Live News

Apdin News

ഇസ്‌റാഅ് മിഅ്‌റാജ്: ഒമാനില്‍ ജനുവരി 30ന് സര്‍ക്കാര്‍, സ്വകാര്യ മേഖലകൾക്ക്പൊതുഅവധി – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 21, 2025


Posted By: Nri Malayalee
January 20, 2025

സ്വന്തം ലേഖകൻ: ഒമാനില്‍ ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് പൊതുഅവധി പ്രഖ്യാപിച്ചു. ജനുവരി 30, വ്യാഴാഴ്ച രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാരാന്ത്യ അവധി ദിനങ്ങളുള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ഒഴിവ് ലഭിക്കുന്നത് തൊഴിലാളികള്‍ക്ക് ആശ്വാസകരമാകും.

അതിനിടെ പ്രവാസികള്‍ ഉള്‍പ്പെടെ താമസക്കാര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമായി ഒമാന്‍. ജീവിതച്ചെലവ് ഏറ്റവും കൂടിയ ഗള്‍ഫ് രാജ്യം യുഎഇയും. 2025ലെ ജീവിതച്ചെലവ് സൂചിക പ്രകാരമാണിത്. ജീവിതച്ചെലവ് സൂചികയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ ഒന്നാമതെത്തി.

തൊട്ടുപിന്നാലെ ബഹ്റൈനും തുടര്‍ന്ന് ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, ഒടുവില്‍ ഒമാന്‍ സുല്‍ത്താനേറ്റ് എന്നിവയുമാണ്. രാജ്യത്തെ ശരാശരി വാടക, പലചരക്ക് സാധനങ്ങളുടെ വിലകള്‍, റസ്റ്റോറന്റ് വിലകള്‍, പാദേശിക കറന്‍സിയുടെ ശരാശരി വാങ്ങല്‍ ശേഷി, ശരാശരി ശമ്പളം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാര്‍ഷിക സൂചിക തയ്യാറാക്കുന്നത്.

By admin