• Wed. Jan 14th, 2026

24×7 Live News

Apdin News

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

Byadmin

Jan 14, 2026


ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ പിടിച്ചെടുക്കാൻ ശുപാർശ ചെയ്തു കൊണ്ട് മോട്ടോർ വെഹിക്കിൻ ആക്റ്റിൽ ഭേദഗതിക്കൊരുങ്ങുകയാണ് സർക്കാർ. ഇതു സംബന്ധിച്ച നിർദേശങ്ങൾ ഉടൻ ഉദ്യോഗസ്ഥർക്ക് കൈമാറും.

നിലവിൽ ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നതാണ് പതിവ്. ആദ്യ തവണ 2000 രൂപയും ആവർത്തിച്ചാൽ 4000 രൂപയും 3 മാസം തടവുമാണ് ശിക്ഷ. ഈ നിയമത്തിലാണ് ഭേദഗതിക്കൊരുങ്ങുന്നത്.

നിരത്തുകളിൽ ഇറങ്ങുന്ന ഇൻഷുറൻസില്ലാത്ത വാഹനങ്ങളുടെ എണ്ണം വൻതോതിൽ കൂടിയതാണ് പുതിയ ഭേദഗതിക്ക് സർക്കാരിനെ നിർബന്ധിതരാക്കുന്നത്. ഇൻഷുറൻസില്ലാതെ റോഡിലിറങ്ങുന്ന വാഹനങ്ങളിൽ ഭൂരിപക്ഷവും ഇരുചക്രവാഹനങ്ങളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

By admin