• Tue. Sep 2nd, 2025

24×7 Live News

Apdin News

ഈജിപ്തിലെ ട്രെയിന്‍ അപകടം; അനുശോചനം രേഖപ്പെടുത്തി ബഹ്റൈന്‍

Byadmin

Sep 2, 2025


മനാമ: ഈജിപ്തിലെ മത്രൂ ഗവര്‍ണറേറ്റില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 94 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഈജിപ്ഷ്യന്‍ നേതൃത്വത്തോടും സര്‍ക്കാരിനോടും ജനങ്ങളോടും രാജ്യം അഗാധമായ ദുഖവും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.

ശനിയാഴ്ച മത്രൂവില്‍ നിന്ന് കെയ്റോയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് പാളം തെറ്റിയത്. അപകടകാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. കാലപ്പഴക്കം ചെന്ന റെയില്‍വേ സംവിധാനവും മോശം മാനേജ്മെന്റും കാരണം ഈജിപ്തില്‍ ട്രെയിന്‍ അപകടങ്ങള്‍ പതിവാണ്.

 

The post ഈജിപ്തിലെ ട്രെയിന്‍ അപകടം; അനുശോചനം രേഖപ്പെടുത്തി ബഹ്റൈന്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin