കെയ്‌റോ: ആര്‍എസ്സി ഗ്ലോബല്‍ ഈജിപ്തില്‍ സയ്യിദുല്‍ ബശര്‍ ഇന്‍റര്‍നാഷണല്‍കോണ്‍ക്ലേവ് സംഘടിപ്പിച്ചു. മുഹമ്മദ് നബിയുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനത്തോടനുബന്ധിച്ച് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ക്ലേവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരും വിദ്യാര്‍ഥികളും പങ്കെടുത്തു.
അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ദഅവ മുന്‍ മേധാവിയും റിലീജിയന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറുമായ ഡോ. ജമാല്‍ ഫാറൂഖ് ദഖാഖ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ വീഡിയോയിലൂടെ കോണ്‍ക്ലേവില്‍ അഭിസംബോധനം ചെയ്തു.
‘മുഹമ്മദ് നബിയെ കുറിച്ചുള്ള എഴുത്തുകളിലെ വൈവിധ്യം’ എന്ന പ്രമേയത്തില്‍ അക്കാദമിക് സെമിനാറും സ്റ്റുഡന്റ്‌സ് കമ്മ്യൂണും ക്ലോസിംഗ് സെറിമണിയും കോണ്‍ക്ലേവിന്റെ ഭാഗമായി നടന്നു. വ്യത്യസ്ത ഭാഷകളിലും പാരമ്പര്യങ്ങളിലുള്ള നബികീര്‍ത്തനങ്ങള്‍ സോമാലിയ, നൈജര്‍, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിന്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ അവതരിപ്പിച്ചു.
സീറ മൗലിദ് പാരമ്പര്യത്തിന് വ്യത്യസ്ത രാജ്യങ്ങള്‍ അര്‍പ്പിച്ച സംഭാവനകളെ കുറിച്ച് സിറിയ, ഇന്ത്യ, നൈജീരിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിന്‍ നിന്നുള്ള പ്രതിനിധികള്‍ സംസാരിച്ചു. തായ്‌ലന്റ്, ചൈന, അമേരിക്ക, നൈജര്‍, നൈജീരിയ, യമന്‍, സുഡാന്‍, സ്‌പെയിന്‍, ഈജിപ്ത്, ചാഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു.
ഡോ. ഇബ്‌റാഹിം നജ്ം, ഡോ. അഹമദ് മംദൂഹ്, ഡോ.സയ്യിദ് ബലാത്, പ്രൊഫ. സുബ്ഹി അബ്ദല്‍ ഫത്താഹ് റാബി, ശൈഖ് അഹമദ് ഹുസൈന്‍ അല്‍ അസ്ഹരി, പ്രൊഫ. ഖാലിദ് ശാകിര്‍ അതിയാഹ് സുലൈമാന്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, ഡോ. അബ്ദല്‍ ഹകീം അലി അല്‍ അസ്ഹരി, മുഹമ്മദലി പുത്തൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
ആര്‍എസ്സി ഗ്ലോബല്‍ ചെയര്‍മാന്‍ ഫൈസല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ പൊന്‍മുണ്ടം, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുല്ല വടകര, മഹ്മൂദ് ഹാജി കടവത്തൂര്‍, മുസ്തഫ കൂടല്ലൂര്‍, ഇസ്മാഈല്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു. മന്‍സൂര്‍ അദനി സ്വാഗതവും ഉവൈസ് ഖുതുബി ബാലുശ്ശേരി നന്ദിയും പറഞ്ഞു.
The post ഈജിപ്തില്‍ സയ്യിദുല്‍ ബശര്‍ ഇന്‍റര്‍നാഷണല്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.