• Thu. Jan 9th, 2025

24×7 Live News

Apdin News

ഈസ്റ്റ് ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഷെഫ് അന്തരിച്ചു; വിടവാങ്ങിയത് കോവിഡ് കാലത്തെ അന്നദാതാവ് – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 6, 2025


Posted By: Nri Malayalee
January 6, 2025

സ്വന്തം ലേഖകൻ: ഈസ്റ്റ് ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട പാചക വിദഗ്ദ്ധൻ വിടവാങ്ങി. പ്രിയപ്പെട്ടവരെല്ലാം കൊച്ചങ്കിൾ എന്നു വിളിച്ചിരുന്ന മുഹമ്മദ് ഇബ്രാഹിം കിഴക്കൻ ലണ്ടനിലെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധനായിരുന്നു.

കേരളത്തിന്‍റെ തനതു വിഭവങ്ങൾ തയാറാക്കി നൽകി ഈസ്റ്റ്ഹാമിലെ “തട്ടുകട” എന്ന മലയാളി റസ്റ്ററന്‍റിനെ ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഇടമായി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചത് കൊച്ചങ്കിളിന്‍റെ കൈപ്പുണ്യമായിരുന്നു.

കണ്ണൂർ അഴീക്കോട് വളപട്ടണം സ്വദേശിയാണ്. മുംബൈയിൽ ജനിച്ചുവളർന്ന് വടക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും ജോലിചെയ്തശേഷമാണ് ബ്രിട്ടനിലെത്തിയത്. ദുബായിലും പാചക വിദഗ്ദ്ധനായി പ്രവർത്തിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള മലയാളികൾക്കും മറ്റ് ഇന്ത്യക്കാർക്കും സൗജന്യ ഭക്ഷണം ഒരുക്കി നൽകാൻ വിവിധ ജീവകാരുണ്യ പ്രവർത്തകരുടെ കൂടെ മുഹമ്മദ് ഇബ്രാഹിം മുന്നിലുണ്ടായിരുന്നു.

By admin