• Sat. Sep 20th, 2025

24×7 Live News

Apdin News

ഉണ്ണി മുകുന്ദനെ അൺഫോളോ ചെയ്ത് ടീം മാർക്കോ ; യാഷ്, പൃഥ്വിരാജ്, ബിഗ് M’s ലോർഡ് മാർക്കോയിൽ ?

Byadmin

Sep 20, 2025


ഇൻസ്റ്റാഗ്രാമിൽ ഉണ്ണി മുകുന്ദനെ അൺഫോളോ ചെയ്ത് ഹനീഫ് അദേനീ ചിത്രം മാർക്കോയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ്. കൊടൂര വയലൻസും വമ്പൻ ആക്ഷൻ രംഗങ്ങൾക്കൊണ്ടും ദേശീയ തലത്തിൽ ശ്രദ്ധ നേടിയ മാർക്കോയ്ക്ക് ശേഷം ഹനീഫ് അദേനിയും ക്യൂബ്സ് എന്റെർറ്റൈന്മെന്റും വീണ്ടും ഒന്നിക്കുന്ന ‘ലോഡ് മാർക്കോ’ എന്ന ചിത്രത്തിന്റെ പേര് പുറത്തു വന്നതിനെ തുടർന്നാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്.

കൂടാതെ അടുത്തിടെ മാർക്കോയുടെ പേജ് പൃഥ്വിരാജിനെ ഫോളോ ചെയ്തത് ആരാധകർക്കിടയിൽ ചർച്ചയായിരിക്കെ ടീം മാർക്കോ ഇപ്പോൾ കെജിഎഫ് താരം യാഷിനെയും മോഹൻലാൽ, മമ്മൂട്ടി എന്നിവരെയും ഫോളോ ചെയ്തിട്ടുണ്ട്. ലോർഡ് മാർക്കോ ഉണ്ണി മുകുന്ദന്റെ മാർക്കോയുടെ രണ്ടാം ഭാഗമാണെന്ന് ആദ്യം റൂമറുകളുണ്ടായിരുന്നുവെങ്കിലും നിലവിൽ ചിത്രം പ്രീക്വലോ സ്റ്റാൻഡ്എലോൺ ചിത്രമോ ആവാം എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചർച്ചകൾ.

മാർക്കോയിൽ സിദ്ധിഖ് അവതരിപ്പിച്ച ജോർജ് പീറ്റർ എന്ന കഥാപാത്രത്തിന്റെ കുടുംബത്തിലെ തലതൊട്ടപ്പൻ ആയ ലോർഡ് മാർക്കോയുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ. മുൻപ് ഒരു ഒരു പോസ്റ്റിന്റെ കമന്റ് ബോക്സിൽ മാർക്കോയുടെ തുടർ ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്ന് ഉണ്ണി മുകുന്ദൻ പ്രതികരിച്ചിരുന്നു.

എന്നാൽ മോഹൻലാലിനെയും മമ്മൂട്ടിയെയും ടീം മാർക്കോ ഫോളോ ചെയ്തതിന്റെ ഉദ്ദേശം ഇരുവരും ചിത്രത്തിന്റെ ഭാഗമാകുമെന്നതിന്റെ സൂചനയാണോ അല്ലയോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. യാഷോ, പൃഥ്വിരാജോ, അതോ ഉണ്ണി മുകുന്ദൻ തന്നെയോ ആ വേഷം ചെയ്യാൻ അനുയോജ്യൻ എന്നതിനെ ചൊല്ലി വലിയ തർക്കവും നിലവിൽ സൈബർ സ്‌പേസിൽ നടക്കുന്നുണ്ട്.

By admin