ഭാവിയിൽ ആരാകണമെന്ന് കുട്ടികളോട് ചോദിച്ചാൽ അവർ പറയുന്ന ഉത്തരങ്ങൾ ഒരുപരിധി വരെ നമുക്ക് ഊഹിക്കാവുന്നതേയുളളൂ. ചിലർ ഡോക്ടർമാരാകണം മറ്റുചിലർ എഞ്ചിനീയർമാരാകണം അതുമല്ലെങ്കിൽ പൊലീസുകാരാകണമെന്ന ഉത്തരങ്ങളായിരിക്കും നൽകുക. സമൂഹത്തിൽ മികച്ചയൊരു സ്ഥാനം നേടിയെടുക്കാനും ഈ ജോലികൾ സഹായിക്കുമെന്ന ധാരണ പലർക്കുമുണ്ട് എന്നാൽ വേതനവും മറ്റൊരു കാരണം തന്നെയാണ് മികച്ച വേതനം കിട്ടുന്ന അധികമാരും പ്രതീക്ഷിക്കാത്ത ജോലികൾ ലോകത്തുണ്ട്.
പ്രൊഫഷണൽ സ്ലീപ്പർ
പ്രമുഖ മെത്ത കമ്പനികളാണ് ഇത്തരം ജോലിക്കാരെ നിയമിക്കാറുളളത് മെത്തകളുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് ഇത്തരം ജീവനക്കാരെ നിയമിക്കുന്നത് അതായത് ഒരു കമ്പനി നിർമിക്കുന്ന മെത്തയിലൂടെ ഉപഭോക്താവിന് എത്ര മികച്ച രീതിയിലാണ് ഉറക്കം ലഭിക്കുന്നതെന്ന് സ്ഥിരീകരിക്കുന്നതിനാണിത്
വളർത്തുമൃഗങ്ങളുടെ ഭക്ഷണം രുചിക്കുന്നയാൾ
ഈ ജോലി വിചിത്രമായി തോന്നുമെങ്കിലും, വളർത്തുമൃഗങ്ങൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ രുചി, ഗുണനിലവാരം തുടങ്ങിയവ പരിശോധിക്കുന്നതിന് മനുഷ്യരെയാണ് സാധാരണ നിയമിക്കുന്നത്. ഭക്ഷണത്തിന്റെ രുചി തിരിച്ചറിയാൻ ശേഷിയുളളവർക്കാണ് ഈ അവസരമുളളത്.
വാട്ടർ സ്ലൈഡ് ടെസ്റ്റർ
ലോകത്തെമ്പാടും ലക്ഷകണക്കിന് വാട്ടർ തീം പാർക്കുകളാണുളളത് പാർക്കുകളിലെ പുതിയ സ്ലൈഡുകളുടെ പരിശോധന,ജലത്തിന്റെ പ്രവാഹം, വേഗത എന്നിവ കൃത്യമായി പരിശോധിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്യുക
പ്രൊഫഷണൽ കഡ്ലർ
പല കാരണങ്ങൾ കൊണ്ടും ഏകാന്തത അനുഭവപ്പെടാറുണ്ട് അവയിൽ നിന്ന് രക്ഷനേടുകയാണ് പ്രധാനപ്പെട്ടത് പ്രൊഫഷണൽ കഡ്ലർമാർ അത്തരത്തിലുളളവരെ ആലിംഗനം ചെയ്യുകയും കംഫർട്ട് സോൺ നൽകുകയും ചെയ്യും. തന്റെ മുന്നിലെത്തുന്ന ഒരു വ്യക്തിയുടെ സങ്കടവും മാനസികാവസ്ഥയും മനസിലാക്കി കൃത്യമായ പരിഹാരം നൽകുകയാണ് പ്രൊഫഷണൽ കഡ്ലർമാരുടെ ജോലി.
പ്രൊഫഷണൽ മോർണർ
ശവസംസ്‌കാരം പോലുളള ചടങ്ങുകളിൽ ആളുകൾ വിലപിക്കുന്നത് സാധാരണമാണ്. മരിച്ചയാളുടെ കുടുംബത്തിന് അതിനായി പ്രൊഫഷണൽ മോർണർമാരെ തിരയാവുന്നതാണ് ചൈന, ആഫ്രിക്ക മിഡിൽ ഈസ്റ്റ് പോലുളള രാജ്യങ്ങളിൽ ഈ രീതി പ്രചാരത്തിലുണ്ട്.