ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരത്തിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം മഹേന്ദ്ര സിങ് ധോനിയുടെ കാല്‍ക്കല്‍ വീണ് ആരാധന പ്രകടിപ്പിച്ച് വൈറലായ യുവാവ് അപകടത്തില്‍ മരിച്ചു. 2024 സീസണിലെ ഐപിഎല്ലില്‍ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ സുരക്ഷ ലംഘിച്ച് ധോനിക്കരികിലെത്തി കാല്‍ക്കല്‍ വീണ ജയ് ജാനി എന്ന യുവാവിന് ആണ് ഗുജറാത്തില്‍ നടന്ന ദാരുണ സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. ഗുജറാത്ത് മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലെ രബാരിക ഗ്രാമത്തില്‍ താമസിക്കുന്ന ജയ് തന്റെ ട്രാക്ടറുമായി […]
എംഎസ് ധോനിയുടെ വൈറല്‍ ആരാധകന്‍ അപകടത്തില്‍ മരിച്ചു
