മനാമ: എം.ഐ.എം ബഹ്‌റൈന്‍ ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. സാമൂഹ്യ-സാമുദായിക രംഗത്ത് 25 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന പി ഇമ്പിച്ചി മമ്മു വെള്ളിയൂര്‍ മുഖ്യാതിഥിയായി. കുഞ്ഞമ്മദ് കുട്ടോത്ത്, ബഷീര്‍ എന്നിവരും അതിഥികളായി പങ്കെടുത്തു.
കപ്പാളം റസ്റ്റോറന്റില്‍ നടന്ന ഇഫ്താര്‍ മീറ്റില്‍ എ.സി.എ ബക്കര്‍ അതിഥികളെ പരിചയപ്പെടുത്തി. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ നാസര്‍ കൊയിലോത്ത് അധ്യക്ഷത വഹിച്ചു. അസീസ് മൂലാട്, നവാസ് ഇ.സി, കുഞ്ഞമ്മദ് കുട്ടോത്ത്, ബഷീര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
അഷ്‌റഫ് അയനിക്കല്‍, ഫിറോസ് ആപ്പറ്റ എന്നിവര്‍ അതിഥികള്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍ മജീദ് മൂലാട് നന്ദി പറഞ്ഞു.
നജീബ് എം.ടി, നദീര്‍ എം.ടി, ബഷീര്‍ ആപ്പറ്റ, ബക്കര്‍ പി.സി, ഉമ്മര്‍, സിദ്ദീഖ് ആശാരിക്കല്‍, റഫീക്ക് കായക്കീല്‍, സാജിത ബക്കര്‍, കുത്സു ഫിറോസ്, ഷബ്ല നദീര്‍, ഷിയാന റഫീഖ്, നസ്‌റിന്‍ ആമിര്‍, സാക്കിയ ബഷീര്‍ എന്നിവര്‍ ഇഫ്താര്‍ മീറ്റ് ഏകോപിപ്പിച്ചു.
The post എം.ഐ.എം ബഹ്‌റൈന്‍ ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.