കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻനായരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി.
ശ്വാസതടസം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കു പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവർത്തനവും വഷളായതായി ഡോക്ടർമാർ അറിയിച്ചു.
ഒരു മാസത്തിനിടെ പല തവണയായി എംടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു വരികയാണ്.