Posted By: Nri Malayalee
January 10, 2025
സ്വന്തം ലേഖകൻ: എച്ച്എംപിവിക്കെതിരെ മുൻകരുതൽ എടുക്കാൻ ആവശ്യപ്പെട്ട് സൗദി വിഖായ. സാധാരണ ശ്വസന വൈറസുകളിലൊന്നായ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV) അണുബാധ തടയാൻ സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) മാർഗനിർദേശങ്ങൾ ശുപാർശ ചെയ്‌തു.
ചുമ, തുമ്മൽ അല്ലെങ്കിൽ വൈറസ് ബാധിച്ച പ്രതലങ്ങളിൽ സ്പർശിക്കുക എന്നിവയിലൂടെയാണ് വൈറസ് പകരുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു. ലക്ഷണങ്ങൾ ചുമ, പനി, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയവയ്ക്ക് സമാനമാണ്.
പ്രായമായവരിലും കൊച്ചുകുട്ടികളിലും ദുർബലമായ പ്രതിരോധശേഷിയുള്ളവരിലും ഇത് ഗുരുതരമായ രോഗത്തിന് കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സ്ഥിരമായി കൈ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും അടച്ചുപിടിയ്ക്കുക എന്നിവയാണ് വൈറസ് ഒഴിവാക്കാനുള്ള പ്രതിരോധ മാർഗങ്ങൾ.