• Fri. Jun 20th, 2025

24×7 Live News

Apdin News

എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ സജീവമാക്കി ബഹ്‌റൈന്‍; അടുത്തുള്ള ഷെല്‍ട്ടറുകള്‍ അറിയാം

Byadmin

Jun 20, 2025


മനാമ: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാരെയും താമസക്കാരെയും സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെ എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ സജീവമാക്കി ബഹ്‌റൈനിലെ സിവില്‍ ഡിഫന്‍സ്. ഏതൊക്കെയാണ് സജ്ജമാക്കിയ ഷെല്‍ട്ടറുകളെന്നും എത്രയാളുകളെ അവിടെ ഉള്‍ക്കൊള്ളാനാവുമെന്ന വിവരവും പുറത്തുവിട്ടിട്ടുണ്ട്.

എല്ലാ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യണം. അടുത്തുള്ള ഷെല്‍ട്ടറുകള്‍ നേരത്തെ മനസിലാക്കണം. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി ഔദ്യോഗിക സര്‍ക്കാര്‍ ചാനലുകള്‍ പിന്തുടരണമെന്നും നിര്‍ദേശങ്ങളുണ്ട്.

എല്ലാ ഗവര്‍ണറേറ്റുകളിലുമായി ആകെ 84,307 ആളുകളെ ഉള്‍കൊള്ളുന്ന ഷെല്‍ട്ടര്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

മുഹറഖ് ഗവര്‍ണറേറ്റ്

ഘട്ടം-1 , 32,310 പേരെ ഉള്‍ക്കൊള്ളുന്ന ഷെല്‍ട്ടര്‍ സംവിധാനം

• പെണ്‍കുട്ടികള്‍ക്കായുള്ള റാഖിയ പ്രൈമറി സ്‌കൂള്‍- 750
• ആണ്‍കുട്ടികള്‍ക്കായുള്ള അല്‍-ഹിദ് പ്രൈമറി & ഇന്റര്‍മീഡിയറ്റ്- 920
• ആണ്‍കുട്ടികള്‍ക്കായുള്ള ഖലാലി പ്രൈമറി- 910
• ആണ്‍കുട്ടികള്‍ക്കായുള്ള ഒമര്‍ ബിന്‍ അബ്ദുല്‍ അസീസ് പ്രൈമറി – 780
• പെണ്‍കുട്ടികള്‍ക്കായുള്ള അല്‍-ദീര്‍ പ്രൈമറി & ഇന്റര്‍മീഡിയറ്റ്- 950
• മുഹറഖ് സ്‌പോര്‍ട്‌സ് ക്ലബ്- 15,000
• ഡ്രാഗണ്‍ സിറ്റി- 8,000
• മറാസി ഗാലേറിയ- 5,000

ഘട്ടം- 2, 6,585 പേരെ ഉള്‍ക്കൊള്ളുന്ന ഷെല്‍ട്ടര്‍ സംവിധാനം

• പെണ്‍കുട്ടികള്‍ക്കായുള്ള അല്‍-ഹിദ് ഇന്റര്‍മീഡിയറ്റ് സ്‌കൂള്‍- 798
• ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി- 1,189
• ആണ്‍കുട്ടികള്‍ക്കായുള്ള ആറാദ് പ്രൈമറി & ഇന്റര്‍മീഡിയറ്റ്- 781
• പെണ്‍കുട്ടികള്‍ക്കായുള്ള ബുസൈത്തീന്‍ പ്രൈമറി- 815
• പെണ്‍കുട്ടികള്‍ക്കായുള്ള റാഖിയ പ്രൈമറി- 912
• സെന്‍ട്രല്‍ മാര്‍ക്കറ്റ് ബേസ്‌മെന്റ്- 750
• ലുലു മാള്‍ ബേസ്മെന്റ്- 690

ക്യാപിറ്റല്‍ ഗവര്‍ണറേറ്റ്

ഘട്ടം-1, 25,180 പേരെ ഉള്‍ക്കൊള്ളുന്ന ഷെല്‍ട്ടര്‍ സംവിധാനം

• ആണ്‍കുട്ടികള്‍ക്കുള്ള അല്‍-തഅവൂന്‍ സെക്കന്‍ഡറി- 980
• ആണ്‍കുട്ടികള്‍ക്കുള്ള അല്‍-ജാബ്രിയ ഇന്‍ഡസ്ട്രിയല്‍ സെക്കന്‍ഡറി- 750
• അല്‍-രാജ പ്രൈവറ്റ് സ്‌കൂള്‍ & അല്‍-ഫാറൂഖ് മോസ്‌ക്- 450
• സിത്ര കോംപ്ലക്സ്- 2,000
• ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ & കണ്‍വെന്‍ഷന്‍ സെന്റര്‍- 10,000
• ഇസ കള്‍ച്ചറല്‍ സെന്റര്‍- 8,000
• വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി- 3,000

ഘട്ടം-2, 7,397 പേരെ ഉള്‍ക്കൊള്ളുന്ന ഷെല്‍ട്ടര്‍ സംവിധാനം

• പെണ്‍കുട്ടികള്‍ക്കുള്ള ഖവ്ല സെക്കന്‍ഡറി സ്‌കൂള്‍- 1,015
• പെണ്‍കുട്ടികള്‍ക്കുള്ള ഓള്‍ഡ് മനാമ പ്രൈമറി- 376
• ആണ്‍കുട്ടികള്‍ക്കുള്ള അഹമ്മദ് അല്‍-ഒമ്രാന്‍ സെക്കന്‍ഡറി- 920
• ആണ്‍കുട്ടികള്‍ക്കുള്ള സനാബിസ് ഇന്റര്‍മീഡിയറ്റ്- 916
• വിന്ദാം ഹോട്ടല്‍- 100
• അവന്യൂകള്‍ മാള്‍- 750
• സീഫ് മാള്‍- 800
• വഹാ മാള്‍- 770
• ഡിപ്ലോമാറ്റിക് ഏരിയ (MO ബില്‍ഡിംഗ്)- 750
• ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍- 1,000

 

By admin