• Wed. Jan 8th, 2025

24×7 Live News

Apdin News

എമിറേറ്റ്‌സ് വിമാനം തകര്‍ന്നു വീഴുന്നതായി പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് എയര്‍ലൈന്‍സ് – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Jan 5, 2025


Posted By: Nri Malayalee
January 5, 2025

സ്വന്തം ലേഖകൻ: എമിറേറ്റ്സ് എ380 വിമാനം അപകടത്തില്‍ പെട്ട് തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വ്യാജമായി നിര്‍മിച്ചതാണെന്നും അതിലെ ഉള്ളടക്കം കെട്ടിച്ചമച്ചതും അസത്യവുമാണെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച പ്രതികരണത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

വീഡിയോ നീക്കം ചെയ്യുകയോ, തെറ്റായതും ഭയപ്പെടുത്തുന്നതുമായ വിവരങ്ങള്‍ പ്രചരിക്കുന്നത് ഒഴിവാക്കാന്‍ ഡിജിറ്റലായി സൃഷ്ടിച്ച ഫൂട്ടേജാണ് അതെന്ന് വ്യക്തമാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എയര്‍ലൈന്‍സ് അറിയിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

2025 ജനുവരിയിലെ കണക്കനുസരിച്ച്, 116 എയര്‍ബസ് എ380 വിമാനങ്ങള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഈ മോഡല്‍ വിമാനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളതും എമിറേറ്റ്‌സ് എയലൈന്‍സിനാണ്. തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷയാണ് പ്രധാനമെന്ന് എയര്‍ലൈന്‍സ് വ്യക്തമാക്കി. ഇത്തരം കാര്യങ്ങളെ അതീവ ഗൗരവത്തോടെയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. യഥാര്‍ഥ വിവരങ്ങള്‍ക്കായി എല്ലാ ഉപഭോക്താക്കളുടെ ഔദ്യോഗിക ഉറവിടങ്ങള്‍ പരിശോധിക്കാനും റഫര്‍ ചെയ്യാനും കമ്പനി അഭ്യര്‍ഥിച്ചു.

By admin