• Mon. Apr 21st, 2025

24×7 Live News

Apdin News

‘എമ്പുരാൻ’ ഒടിടിയിലേക്ക്; ഏപ്രിൽ 24 മുതൽ സ്ട്രീമിങ്

Byadmin

Apr 21, 2025





മോഹൻലാൻ-പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ ബിഗ്ബജറ്റ് ചിത്രം എമ്പുരാന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 24 മുതൽ ചിത്രം ജിയോ ഹോട് സ്റ്റാറിൽ സ്ട്രീം ചെയ്യും. എമ്പുരാന്‍റെ അണിയറപ്രവർത്തകർ ഒടിടി റിലീസ് പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു. മാർച്ച് 24 ന് റിലീസ് ചെയ്ത ചിത്രം തിയെറ്ററുകളിൽ സൂപ്പർഹിറ്റായിരുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. തിയെറ്ററിൽ 250 കോടിയിലേറെ രൂപയാണ് എമ്പുരാന്‍റെ കലക്ഷൻ.

മോഹൻ ലാൽ – ശോഭന കോംബോയിൽ ഒരുങ്ങുന് തുടരും റിലീസ് ചെയ്യുന്ന അതേ ദിവസമാണ് എമ്പുരാൻ ഒടിടിയിലെത്തുന്നത്.



By admin