• Thu. Apr 9th, 2026

24×7 Live News

Apdin News

‘എല്ലാവരും വോട്ട് ചെയ്യണം, നല്ലവരെ തിരഞ്ഞെടുക്കണം’; ഗവർണർ

Byadmin

Apr 9, 2026


നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് ആദ്യമാണ്. ജനാധിപത്യം നമ്മുടെ മണ്ണിൽ മാത്രമല്ല ഹൃദയത്തിലും ഉണ്ടാകണം. നല്ലവരെ തിരഞ്ഞെടുക്കണമെന്നും ഗവർണർ പറഞ്ഞു.

പതിവുപോലെ കുടുംബാംഗങ്ങൾക്കും നേതാക്കൾക്കും ഒപ്പമെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തിയത്. പിണറായി ആർസി അമല സ്കൂളിലായിരുന്നു മുഖ്യമന്ത്രിക്ക് വോട്ട്. കല്യാശ്ശേരി മണ്ഡലത്തിലെ, മൊറാഴ സിഎച്ച് കമ്മാരൻ യുപി സ്കൂളിലായിരുന്നു സിപിഐഎം സംസ്ഥാനസെക്രട്ടറി സെക്രട്ടറി എം വി ഗോവിന്ദൻ വോട്ട് ചെയ്തത്. വട്ടിയൂർക്കാവ് സെന്റ് ജോൺസ് സ്കൂളിൽ വോട്ട് ചെയ്തു.

മെച്ചപ്പെട്ട പോളിങ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാന തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണമുണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കളും. ഭരണമാറ്റത്തിനായി ജനം വിധിയെഴുതുമെന്ന പ്രതീക്ഷയിലാണ് UDF. നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്നും യുഡിഎഫ് അനുകൂല തരംഗമെന്നും നേതാക്കൾ. തിരഞ്ഞെടുപ്പിൽ BJP നിർണായക ശക്തിയാകുമെന്നും, തൂക്കുസഭ വരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

By admin