• Sun. Aug 10th, 2025

24×7 Live News

Apdin News

എല്ലാ ദിവസവും ബിയർ! കരൾ പോകും, കുടവയർ വരും

Byadmin

Aug 10, 2025


ഒരു ദിവസത്തെ എല്ലാ ടെൻഷനുകളിൽ നിന്ന‌ും രക്ഷനേടാൻ ഒരു ബിയർ കഴിക്കുന്നവർ നിരവധിയുണ്ടാകും. മറ്റ് മദ്യങ്ങളെ അപേക്ഷിച്ച് ലഹരി കുറവാണെങ്കിലും ‌ദിവസവും ബിയർ കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഡോക്റ്റർമാർ പറയുന്നു. ഒരു കുപ്പി ബിയറിൽ 153 കലോറിയും 14 ഗ്രാം ആൽക്കഹോളും ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രണ്ട് ഗ്രാം പ്രോട്ടീനും 13 ഗ്രാം കാർബോ ഹൈഡ്രേറ്റ്സും 21 മില്ലിഗ്രാം മഗ്നീഷ്യവും 50 മില്ലിഗ്രാം ഫോസ്ഫറസുംകാണും. ഷുഗർ, ഫൈബർ, കൊഴുപ്പ് എന്നിവയൊന്നും തീരെ ഉണ്ടാകില്ല. അടിക്കടി ബിയർ കുടിച്ചാൽ ശരീരത്തിന് ദോഷം വരുന്നത് കാർബോഹൈഡ്രേറ്റ്സിന്‍റെ ആധിക്യം കൊണ്ടാണ്.

കരൾ

ദിവസവും ബിയർ കുടിച്ചാൽ കരളിന് അമിതമായി പ്രവർത്തിക്കേണ്ടി വരും ഇതു ശരീരത്തിർ നീർക്കെട്ടുണ്ടാക്കും. ഫാറ്റി ലിവർ, ലിവർ ഫൈബ്രോസിസ് എന്നിവയ്ക്കു കാരണമാകും.

ദഹനം

ദഹനവ്യവസ്ഥയിലെ നല്ലതും ചീത്തയുമായ ബാക്റ്റീരയകളുടെ സന്തുലിതാവസ്ഥ ബിയർ തകർക്കും. ഇതു മൂലം പോഷകങ്ങൾ വലിച്ചെടുക്കാൻ ശരീരത്തിന് കഴിയാതെ വരും. ഒപ്പ വയറിളക്കം, നീർക്കെട്ട്, ബ്ലോട്ടിങ് എന്നിവയുമുണ്ടാകും.

ഹൃദയം

ദീർഘകാലം നിരന്തരമായി ബിയർ കുടിച്ചാൽ ഹൃദയവും പണി മുടക്കും. ധാരാളമായി ബിയർ കുടിക്കു്മപോൾ രക്തസമ്മർദം വർധിക്കും. അതു ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകും.

തലച്ചോറ്

ബിയർ കുപ്പികൾ പറഞ്ഞ നേരം കൊണ്ട് കാലിയാകും. പക്ഷേ അതുണ്ടാക്കുന്ന സ്വാധീനം തലച്ചോറിൽ നിങ്ങൾ കരുതുന്നതിനേക്കാൾ ഏറെ നേരം നീണ്ടു നിൽക്കും. അതു മൂലം ഓർമക്കുറവ്, മൂഡ് സ്വിങ്സ്, തീരുമാനമെടുക്കുന്നതിൽ കാലതാമസം എന്നീ പ്രശ്നങ്ങൾ ഉണ്ടാകും.

കുടവയറ്

ബിയർ ബെല്ലി എന്നൊരു വിശേഷണം തന്നെയുണ്ട്. പോഷകങ്ങൾ കുറവാണെങ്കിലും കലോറി ധാരാളമായി ബിയറിലുണ്ട്. ഇതു മൂലം കൊഴുപ്പ് ശരീരത്തിൽ പ്രത്യേകിച്ച് വയറിനോട് ചേർന്ന് അടിഞ്ഞു കൂടും. ഇത് കുടവയറിന് ഇടയാക്കും. അതു പോലെ ടൈപ് ടു ഡയബെറ്റിസിനും ഇടയാക്കും.

ഉറക്കമില്ലായ്മ, രാത്രിയിൽ അമിതമായ വിയർപ്പ്, ദഹനപ്രശ്നം, മൂഡ് സ്വിങ്സ്, അസാധാരണമാം വിധം ഭാരം വർധിക്കൽ, ശ്രദ്ധ നഷ്ടപ്പെടുക, നിരന്തരമായ തളർച്ച എന്നിവയെല്ലാം ബിയർ നിരന്തരമായി കഴിക്കുമ്പോൾ ശരീരം നൽകുന്ന മുന്നറിയിപ്പുക‌ളാണ്. സുരക്ഷിതമായ അളവിൽ ബിയർ കഴിക്കുക എന്നത് സാധ്യമല്ല എന്ന് ഡോക്റ്റർമാർ പറയുന്നു. കാരണം. എത്ര ചെറിയ അളവിൽ ആണെങ്കിൽ പോലും ബിയർ ശരീരത്തിന് ഹാനികരമാണ്.

By admin