മനാമ: മലയാളിയുടെ ഉത്സവമാണ് ഓണം. ലോകത്തിന്റെ ഏതു കോണിലായാലും മലയാളികളെ മനസു കൊണ്ട് ഒന്നിപ്പിക്കുന്ന ആഘോഷം കൂടിയാണ് ഓണം. ജന്മനാട്ടില്‍ നിന്നും കാതങ്ങള്‍ അകന്നു കഴിയുമ്പോളും ഓണാഘോഷം സമൃദ്ധമാക്കാന്‍ ശ്രദ്ധിക്കുന്നവരാണ് ഒരോ മലയാളിയും.
അതുകൊണ്ട് കേരളത്തിലെ പോലെ തന്നെ പ്രവാസ ലോകത്തും ഓണം വലിയ ആഘോഷം തന്നെയാണ്. നാട്ടിലെ ഓണാഘോഷത്തിന്‍റെ മാറ്റ് കുറയാതെ തന്നെയാണ് പ്രവാസി മലയാളികളും ഓണത്തെ വരവേല്‍ക്കുന്നത്. പ്രവാസികള്‍ക്ക് ഓണാഘോഷം കൂട്ടായ്മയുടെയും പങ്കുവെക്കലിന്‍റേതുമാണ്.
വിവിധ മലയാളി അസോസിയേഷനുകളും ക്ലബ്ബുകളും സംഘടനകളും പലതരത്തിലുള്ള ഓണ പരിപാടികളാണ് നടത്തുക. ഒരു ദിവസം മുതല്‍ 30 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ വരെ സംഘടിപ്പിക്കുന്നവരുണ്ട്. ഓരോ പ്രവാസി മലയാളിക്കും ബഹ്‌റൈന്‍ വാര്‍ത്തയുടെ ഓണാശംസകള്‍.
The post എല്ലാ മലയാളികള്‍ക്കും ബഹ്‌റൈന്‍ വാര്‍ത്തയുടെ ഓണാശംസകള്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.