• Fri. Jun 27th, 2025

24×7 Live News

Apdin News

എവിസി വോളിബോള്‍ നേഷന്‍സ് കപ്പില്‍ ബഹ്റൈന് കിരീടം

Byadmin

Jun 26, 2025


മനാമ: ഏഷ്യന്‍ വോളിബോള്‍ കോണ്‍ഫെഡറേഷന്‍ (എവിസി) വോളിബോള്‍ നേഷന്‍സ് കപ്പില്‍ ബഹ്റൈന് കിരീടം. ഫൈനലില്‍ പാകിസ്താനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ബഹ്‌റൈന്‍ പരാജയപ്പെടുത്തിയത്. 23-25, 25-16, 25-17, 25-18 എന്നിങ്ങനെയാണ് സ്‌കോര്‍. ലോക റാങ്കിങ്ങില്‍ 54-ാം സ്ഥാനമാണ് ബഹ്റൈനുള്ളത്. പാകിസ്താന് 43-ാം സ്ഥാനമാണ്.

സെമിഫൈനലില്‍ പാകിസ്ഥാന്‍ 23-ാം സ്ഥാനത്തുള്ള ഖത്തറിനെ 3-0 ന് പരാജയപ്പെടുത്തിയിരുന്നു. അതേസമയം, 25-ാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയെ 3-2 ന് പരാജയപ്പെടുത്തിയാണ് ബഹ്റൈന്‍ ഫൈനല്‍ സ്ഥാനം ഉറപ്പിച്ചത്. എവിസി ചട്ടങ്ങള്‍ പ്രകാരം ചാമ്പ്യന്മാരായ ബഹ്റൈന്‍ 2026 ലെ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി.

ദക്ഷിണ കൊറിയയെ 3-0 ന് പരാജയപ്പെടുത്തി ഖത്തര്‍ മൂന്നാം സ്ഥാനം നേടി. ഓസ്ട്രേലിയ അഞ്ചാം സ്ഥാനത്തും, ഇന്തോനേഷ്യ ആറാം സ്ഥാനത്തും, ചൈനീസ് തായ്പേയ് ഏഴാം സ്ഥാനത്തും, വിയറ്റ്‌നാം എട്ടാം സ്ഥാനത്തും, തായ്ലന്‍ഡ് ഒമ്പതാം സ്ഥാനത്തും, ന്യൂസിലന്‍ഡ് പത്താം സ്ഥാനത്തും എത്തി.

 

The post എവിസി വോളിബോള്‍ നേഷന്‍സ് കപ്പില്‍ ബഹ്റൈന് കിരീടം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin