• Tue. Oct 27th, 2026

24×7 Live News

Apdin News

എസ്എംഎ ബാധിതര്‍ക്ക് സൗജന്യ മരുന്ന്; പ്രായപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍

Byadmin

Oct 27, 2026


തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദങ്ങള്‍ക്കിടെ രോഗബാധിതരായ മുഴുവന്‍ പേര്‍ക്കും സൗജന്യമായി മരുന്നു നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ പദ്ധതി പ്രഖ്യാപിക്കാനാണ് ഒരുക്കം.

ഇതിനായി കെയര്‍ പദ്ധതി വഴി നിലവില്‍ സൗജന്യമായി മരുന്ന് നല്‍കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്താനാണ് തീരുമാനം. നിലവില്‍ പന്ത്രണ്ട് വയസ്സു വരെയുള്ളവര്‍ക്കാണ് സൗജന്യ മരുന്ന് ലഭിക്കുന്നത്. ജനറിക് മരുന്നായ നാറ്റ് സ്മാര്‍ട്ടാണ് നല്‍കുക.

വിലക്കുറവില്‍ ജനറിക് മരുന്ന് ലഭ്യമായതോടെയാണ് മരുന്ന് നല്‍കുന്നവരുടെ പ്രായ പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എസ്എംഎ മരുന്നു വിതരണവുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നതിന് പിന്നാലെ സംസ്ഥാനത്ത് രോഗത്തിന് നാറ്റ്‌കോ കമ്പനിയുടെ ജനറിക് മരുന്നായ നാറ്റ് സ്മാര്‍ട്ട് നല്‍കുന്നത് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

പ്രായപരിധി ഉയര്‍ത്തുന്നതോടെ സൗജന്യ മരുന്ന് ലഭിക്കാത്ത നിരവധി പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭ്യമാകും.

By admin