• Sun. Jun 15th, 2025

24×7 Live News

Apdin News

എസ്.ജെ.എം ബഹ്‌റൈന്‍ റൈഞ്ച് കമ്മിറ്റി പുനസംഘടിപ്പിച്ചു

Byadmin

Jun 14, 2025


മനാമ: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (എസ്.ജെ.എം) ബഹ്‌റൈന്‍ റൈഞ്ച് കമ്മിറ്റി പുനസംഘടിപ്പിച്ചു. മമ്മുട്ടി മുസ്ല്യാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഐ.സി.എഫ് നാഷനല്‍ ഡപ്യൂട്ടി പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി മമ്മൂട്ടി മുസ്ല്യാര്‍ വയനാട് (പ്രസിഡന്റ്), അബ്ദു റഹീം സഖാഫി വരവൂര്‍, മജീദ് സഅദി (വൈസ് പ്രസിഡന്റ്), മുഹമ്മദ് നസ്വീഫ് അല്‍ ഹസനി കുമരം പുത്തൂര്‍ (ജനറല്‍ സെക്രട്ടറി), ഉസ്മാന്‍ സഖാഫി, അബ്ദു റഹീം സഖാഫി അത്തിപ്പറ്റ (ജോയിന്റ് സെക്രട്ടറി), അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ (ഫൈനാന്‍സ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു

കെ.സി സൈനുദ്ധീന്‍ സഖാഫി, എം.സി അബ്ദുല്‍ കരീം, അബ്ദുല്‍ സലാം മുസ്ല്യാര്‍, ശംസുദ്ധിന്‍ സുഹിരി, അബൂബക്കര്‍ ലത്വീഫി, ശിഹാബുദ്ധീന്‍ സിദ്ദീഖി, നിസാര്‍ സഖാഫി, മന്‍സൂര്‍ അഹ്‌സനി, അബൂബക്കര്‍ സഅദി, അഹ്‌മദ് സഖാഫി, ഇസ്മയില്‍ മുസ്ലിയാര്‍, യൂസുഫ് അഹ്‌സനി, ഹസന്‍ കാമില്‍ സഖാഫി എന്നിവര്‍ കാബിനറ്റ് അംഗങ്ങളാണ്.

ഹിസ്ബ് ട്രെയിനിങ് പരീക്ഷാ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് എക്‌സാമില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ ഡപ്യൂട്ടി പ്രസിഡന്റ് അഡ്വ. എം.സി അബ്ദുല്‍ കരീം, കെ.സി സൈനുദ്ദീന്‍ സഖാഫി, അബ്ദുല്‍ സലാം മുസ്ല്യാര്‍ കോട്ടക്കല്‍, ശമീര്‍ പന്നൂര്‍ സംസാരിച്ചു. അബ്ദുറഹിം സഖാഫി വരവൂര്‍ സ്വാഗതവും നസ്വീഫ് അല്‍ ഹസനി നന്ദിയും പറഞ്ഞു.

The post എസ്.ജെ.എം ബഹ്‌റൈന്‍ റൈഞ്ച് കമ്മിറ്റി പുനസംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin