• Mon. Apr 28th, 2025

24×7 Live News

Apdin News

ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നിന്ന് മുഗളന്മാരെക്കുറിച്ചുള്ള അധ്യായം ഒഴിവാക്കി NCERT

Byadmin

Apr 28, 2025


ഏഴാം ക്ലാസ്സ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി NCERT. പകരം മഗധ , മൗര്യ , ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങളാണ് പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.

ഇന്ത്യൻ സാംസ്കാരിക പശ്ചാത്തലത്തിൽ വേരൂന്നിയതും പ്രായത്തിനനുസരിച്ചുള്ള രീതിയിൽ ആഗോള കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്നതുമാണ് പുസ്തകം എന്നുമാണ് ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.

ഡൽഹിയിലെ മിസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗവും NCERT ഒഴിവാക്കിയിട്ടുണ്ട്. 2025ലെ മഹാകുംഭമേളയെക്കുറിച്ചുള്ള പരാമർശം ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുസ്തകത്തിൻറെ രണ്ടാം ഭാഗം വൈകാതെ പുറത്തിറങ്ങും. ഒപ്പം തന്നെ മൂന്നാം ക്ലാസ്സിലെയും ആറാം ക്ലാസ്സിലെയും പാഠപുസ്തകങ്ങൾ NCERT നേരത്തെ പരിഷ്കരിച്ചിരുന്നു. പുസ്തകത്തിൻറെ ഒന്നാം ഭാഗത്തിൽ 12 അധ്യായങ്ങൾ ആണ് ഉള്ളത്. ഗ്രീക്ക് വംശത്തെ കുറിച്ചുള്ള പാഠങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

By admin