• Thu. Sep 24th, 2026

24×7 Live News

Apdin News

ഏഴ് ദിവസത്തിനുള്ളിൽ ഹോർമൂസ് തുറക്കാം; അമേരിക്കയ്ക്ക് മുന്നിൽ നിബന്ധന വെച്ച് ഇറാൻ

Byadmin

Sep 24, 2026


ടെഹ്റാൻ: അമേരിക്ക സൈനിക സമ്മർദ്ദം കുറയ്ക്കുകയും ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം പിൻവലിക്കുകയും ചെയ്താൽ ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനകം വീണ്ടും തുറന്നുനൽകാമെന്ന് ഇറാൻ. ഇടനിലക്കാർ മുഖേന സെപ്റ്റംബർ 16-നാണ് ഇറാൻ ഈ നിർദ്ദേശം അമേരിക്കയെ അറിയിച്ചത്. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയ്ക്കിടെ ഈ നിർദേശത്തിൽ ഇറാൻ ചർച്ച നടത്തുമെന്നാണ് സൂചനകൾ.

ഹോർമൂസിലെ സംഘർഷങ്ങൾ ആഗോള സമുദ്രവ്യാപാരത്തെയും ഊർജവിപണികളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇതിനിടെ ഹോർമൂസ് തുറന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ക്രൂഡ് ഓയിൽ വില കുറഞ്ഞു. എണ്ണവില ബാരലിന് 99 ഡോളറിന് താഴെയായാണ് കുറഞ്ഞത്. ബ്രെന്റ് ക്രൂഡ് 3.5 ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ, വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) 2.25 ശതമാനം ഇടിഞ്ഞു.

ജൂണിൽ യുഎസ്-ഇറാൻ കരാർ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. പിന്നാലെ സംഘർഷം ശക്തമായി. അതിനിടെയാണ് പുതിയ നിർദേശവുമായി ഇറാന്റെ നീക്കം.

By admin