• Mon. Oct 20th, 2025

24×7 Live News

Apdin News

ഐഎസ്ബി എപിജെ ഇന്റര്‍-ജൂനിയര്‍ സ്‌കൂള്‍ ക്വിസ്; ഇന്ത്യന്‍ സ്‌കൂളിന് കിരീടം

Byadmin

Oct 20, 2025


 

മനാമ: ഐഎസ്ബി എപിജെ ഇന്റര്‍-ജൂനിയര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തിന്റെ ആറാം സീസണില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ (ഐഎസ്ബി) ഒന്നാം സ്ഥാനം നേടി. ഒക്ടോബര്‍ 16ന് വ്യാഴാഴ്ച നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ആരിസ് റെഹാന്‍ മൂസയും ഫാബിയോണ്‍ ഫ്രാങ്കോ ഫ്രാന്‍സിസും അടങ്ങുന്ന ഇന്ത്യന്‍ സ്‌കൂള്‍ ടീമാണ് ചാമ്പ്യന്മാരായത്.

ശിവം ത്രിപാഠിയും ദിവിത് സിങ്ങും ഉള്‍പ്പെട്ട ന്യൂ മില്ലേനിയം സ്‌കൂള്‍ ടീം ഒന്നാം റണ്ണര്‍അപ്പ് സ്ഥാനം നേടി. സാമുവല്‍ ജേക്കബ് സാമും ദിയ അരുണും ഉള്‍പ്പെട്ട ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍ ടീമിനാണ് രണ്ടാം റണ്ണര്‍അപ്പ് ബഹുമതി. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ് ദീപം തെളിയിച്ചതോടെയാണ് പരിപാടി ആരംഭിച്ചത്.

ഷൂറ കൗണ്‍സിലിലെ സര്‍വീസസ് കമ്മിറ്റി ഡെപ്യൂട്ടി ഹെഡ് എച്ച്ഇ തലാല്‍ മുഹമ്മദ് അല്‍മന്നൈ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ സെക്രട്ടറി വി രാജപാണ്ഡ്യന്‍, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, ഭരണസമിതി അംഗം (പ്രോജക്ട്‌സ് & മെയിന്റനന്‍സ്) മിഥുന്‍ മോഹന്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, ജൂനിയര്‍ വിംഗ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ & അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ്, ജൂനിയര്‍ വിംഗ് വൈസ് പ്രിന്‍സിപ്പല്‍ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഐഎസ്ബി എപിജെ ഇന്റര്‍-ജൂനിയര്‍ സ്‌കൂള്‍ ക്വിസ് മത്സരം- സീസണ്‍ 6 സ്‌പോണ്‍സര്‍ ചെയ്തത് മാക്മില്ലന്‍ എഡ്യൂക്കേഷനും മദര്‍കെയറുമാണ്. ടൈറ്റില്‍ സ്‌പോണ്‍സറായ മദര്‍കെയറിനെ പ്രതിനിധീകരിച്ച് എആര്‍ജി മാര്‍ക്കറ്റിംഗ് മാനേജര്‍ വിവേക് സാഗറും മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് സുബിന്‍ ഫിലിപ്പും പങ്കെടുത്തു. മാക്മില്ലന്‍ എഡ്യൂക്കേഷനെ പ്രതിനിധീകരിച്ച് റീജിയണല്‍ സെയില്‍സ് ഹെഡ് രഞ്ജിത്ത് മേനോന്‍, സീനിയര്‍ മാനേജര്‍-സെയില്‍സ് (മിഡില്‍ ഈസ്റ്റ്) ഗൗരവ് ചതുര്‍വേദി എന്നിവരും സന്നിഹിതരായിരുന്നു.

ക്വിസ് മാസ്റ്റര്‍ ശരത് മേനോനാണ് മത്സരം നയിച്ചത്. പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ സ്വാഗത പ്രസംഗം നടത്തി. സ്‌കൂള്‍ ബാന്‍ഡും സ്‌കൗട്ടും മുഖ്യാതിഥിയെ വേദിയിലേക്ക് ആനയിച്ചു. അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍ നന്ദി പറഞ്ഞു.

The post ഐഎസ്ബി എപിജെ ഇന്റര്‍-ജൂനിയര്‍ സ്‌കൂള്‍ ക്വിസ്; ഇന്ത്യന്‍ സ്‌കൂളിന് കിരീടം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin