• Sat. Sep 6th, 2025

24×7 Live News

Apdin News

ഐസിഎഫ് മദ്ഹു റസൂല്‍ സമ്മേളനം ശ്രദ്ധേയമായി

Byadmin

Sep 6, 2025


മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ഐസിഎഫ് ബഹ്‌റൈന്‍ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി സല്‍മാബാദ് റീജിയന്‍ കമ്മിറ്റി മദ്ഹു റസൂല്‍ സമ്മേളനം സംഘടിപ്പിച്ചു. ‘തിരുവസന്തം-1500’ എന്ന ശീര്‍ഷകത്തില്‍ അല്‍ ഹിലാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം അബ്ദുറഹിം സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഐസിഎഫ് ഇന്റര്‍നാഷണല്‍ ഡപ്യൂട്ടി പ്രസിഡന്റ് അഡ്വ. എംസി അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു.

പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യപ്രഭാഷണം നടത്തി. ശൈഖ് മുന്‍ളിര്‍ ദര്‍വീശ്, അബൂബക്കര്‍ ലത്വീഫി, അബ്ദുള്‍ സലാം മുസ്ല്യാര്‍ എന്നിവര്‍ സംസാരിച്ചു. ഉസ്മാന്‍ സഖാഫി, റഫീക്ക് ലത്വീഫി വരവൂര്‍, ശിഹാബുദ്ധീന്‍ സിദ്ദീഖി, ശംസുദ്ധീന്‍ സുഹ്രി, നസീഫ് അല്‍ ഹസനി, സുലൈമാന്‍ ഹാജി എന്നിവര്‍ സംബന്ധിച്ച സമ്മേള വേദിയില്‍ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞക്ക് ശമീര്‍ പന്നൂര്‍ നേതൃത്വം നല്‍കി.

സമ്മേളനത്തിന് മുന്നോടിയായി നടന്ന മൗലിദ് പാരായണത്തിന് അബ്ദുല്‍ സലാം മുമ്പ്യാര്‍ കോട്ടക്കല്‍, ഹംസ ഖാലിദ് സഖാഫി, ഹാഷിം മുസ്ല്യാര്‍, ഷഫീഖ് മുസ്ല്യാര്‍, റഹീം താനൂര്‍, അഷ്‌റഫ് കോട്ടക്കല്‍ നേതൃത്വം നല്‍കി. ഫൈസല്‍ ചെറുവണ്ണൂര്‍ സ്വാഗതവും വൈ.കെ നൗഷാദ് നന്ദിയും പറഞ്ഞു.

 

The post ഐസിഎഫ് മദ്ഹു റസൂല്‍ സമ്മേളനം ശ്രദ്ധേയമായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin