മനാമ: ഐസിഎഫ് റീജ്യന്‍ കമ്മിറ്റിക്ക് കീഴില്‍ മനാമ മക്ഷയില്‍ പ്രവര്‍ത്തിക്കുന്ന മജ്മഉത്തഅ്ലീമില്‍ ഖുര്‍ആന്‍ മദ്രസയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ സ്റ്റുഡന്റ്സ് കൗണ്‍സില്‍ സ്റ്റോറി ബോക്സ് എന്ന പേരില്‍ പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സ്റ്റുഡന്റ്സ് കൗണ്‍സില്‍ ക്യാപ്റ്റന്‍ അമീന്‍ അബൂബക്കര്‍ ഖിറാഅത്ത് നിര്‍വ്വഹിച്ച പരിപാടിയില്‍ മുഹമ്മദ് റയാന്‍, നഫീസതുല്‍ മിസ്രിയ, സന സുബൈദ, ഹസന്‍ ബസരി എന്നിവര്‍ വിഷയാവതരണം നടത്തി.
വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ സയ്യിദ് അസ്ഹര്‍ അല്‍ ബുഖാരി തങ്ങള്‍, ഹുസൈന്‍ സഖാഫി കൊളത്തൂര്‍, മന്‍സൂര്‍ അഹ്സനി എന്നിവര്‍ വിതരണം ചെയ്തു. ഹൗസ് ക്യാപ്റ്റന്‍ മുഹമ്മദ് സയാന്‍ സ്വാഗതം പറഞ്ഞു.
The post ഐസിഎഫ് സ്റ്റുഡന്‍സ് കൗണ്‍സില്‍ ‘സ്റ്റോറി ബോക്‌സ്’ സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.