• Thu. Aug 21st, 2025

24×7 Live News

Apdin News

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ കോലിയും രോഹിത്തും ഇല്ല

Byadmin

Aug 21, 2025





ന‍്യൂഡൽഹി: ഐസിസി പുതുതായി പുറത്തിറക്കിയ ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ നിന്നും ഇന്ത‍്യൻ ക‍്യാപ്റ്റൻ രോഹിത്ത് ശർമയുടെയും വിരാട് കോലിയുടെയും പേരുകൾ അപ്രത‍ിക്ഷ‍്യമായി. ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ഇരുവരും ഏകദിനത്തിൽ മാത്രമാണ് നിലവിൽ തുടരുന്നത്.

ഓഗസ്റ്റ് 13ന് ഐസിസി പുറത്തിറക്കിയ റാങ്കിങ് പ്രകാരം 756 പോയിന്‍റുമായി രോഹിത്ത് ശർമ രണ്ടാം സ്ഥാനത്തും 736 പോയിന്‍റുമായി കോലി നാലാം സ്ഥാനത്തുമായിരുന്നു. എന്നാൽ ബുധനാഴ്ച പുറത്തിറക്കിയ റാങ്കിങ്ങിലാണ് ഇരുവരുടെയും പേരുകളില്ലാതിരുന്നത്. സാങ്കേതികതകരാർ‌ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് വിവരം.

നിലവിൽ ഇത് പരിഹരിച്ചിട്ടുണ്ടെങ്കിലും സംഭവത്തിൽ ഇതുവരെ ഐസിസി പ്രതികരിച്ചിട്ടില്ല. അതേസമയം ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും മാത്രമാണ് പുതിയ റാങ്കിങ്ങിലെ ആദ‍്യ പത്തിൽ ഇടം നേടിയ ഇന്ത‍്യൻ താരങ്ങൾ.



By admin