• Fri. Oct 25th, 2024

24×7 Live News

Apdin News

ഐ.വൈ.സി.സി ബഹ്‌റൈൻ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി

Byadmin

Oct 25, 2024


മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ ( ഐ.വൈ.സി.സി ബഹ്‌റൈൻ ) 2024 – 2025 വർഷത്തേ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ഈ വർഷത്തെ ആദ്യ മെമ്പർഷിപ് വിതരണം ദേശീയ ആക്ടിങ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ നിർവഹിച്ചു. ഒക്ടോബർ 1 മുതൽ നവംബർ 30 വരെയാണ് ക്യാമ്പയിൻ കാലയളവ്. ഓരോ വർഷവും കമ്മിറ്റികൾ മാറിക്കൊണ്ടിരിക്കുന്ന സംഘടന ഭരണ സംവിധാനമാണ് ഐ.വൈ.സി.സി ബഹ്‌റൈൻ പിന്തുടരുന്നത്.

കഴിഞ്ഞ 11 വർഷക്കാലമായി ബഹ്‌റൈനിലും, നാട്ടിലും ജീവകാരുണ്യം, വിദ്യാഭാസം, കലാ, കായിക, ജനക്ഷേമ, രാഷ്ട്രീയ പ്രവർത്തനങ്ങളുമായി പൊതുമണ്ഡലത്തിൽ മുന്നോട്ടു പോകുന്ന സംഘടനയാണ് ഐ.വൈ.സി.സി ബഹ്‌റൈൻ. അമ്മക്കൊരു കൈനീട്ടം, ലാൽസൺ മെമ്മോറിയൽ ഭവന പദ്ധതി, മൗലാന അബ്ദുൾകലാം ആസാദ്‌ സ്ക്കോളർഷിപ്പ് പദ്ധതി, വിദ്യാനിധി ലാൽസൺ മെമ്മോറിയൽ സ്കോളർഷിപ് പദ്ധതി, മെഡി ഹെല്പ്, ഷുഹൈബ് എടയന്നൂർ സ്മാരക പ്രവാസി അവാർഡ്, രക്തദാന സന്നദ്ധ സേവനങ്ങൾ, അർഹതയുള്ളവർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകൽ, വിഷ്ണു മെമ്മോറിയൽ സല്യൂട്ട് സച്ചിൻ ക്രിക്കറ്റ് ടൂർണമെന്റ്, തുടങ്ങിയവ അതിൽ ചിലതാണ്.

ഐ.വൈ.സി.സി ബഹ്‌റൈൻ ജോബ് സെൽ, ഹെല്പ് ഡസ്ക്, ഉമ്മൻ‌ചാണ്ടി സ്മാരക ഓൺലൈൻ കോൺഗ്രസ്‌ പാഠശാല, യൂത്ത് ഫെസ്റ്റ്, വനിത വേദി, പ്രസംഗ പരിശീലനം, നിറക്കൂട്ട്, കലാവേദി, സ്പോർട്സ് വിങ്ന് കീഴിൽ ക്രിക്കറ്റ്‌, ഫുട്ബോൾ, വോളിബോൾ, വടം വലി, ചെസ്സ് ടൂർണമെന്റ് തുടങ്ങിയ പല പ്രവർത്തനങ്ങളുമായി 2013 മുതൽ ബഹ്‌റൈനിൽ പ്രവർത്തിച്ചു വരുന്നു.

 

സാമൂഹിക നന്മക്ക്, സമർപ്പിത യുവത്വം എന്ന സംഘടന ആപ്ത വാക്യം മുറുകെ പിടിച്ചു കൊണ്ടാണ് ഇക്കാലമത്രയും ഐ.വൈ.സി.സി ബഹ്‌റൈൻ പവിഴദ്വീപിൽ പ്രവർത്തിച്ചത് എന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ആക്ടിങ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ , ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ അഭിപ്രായപ്പെട്ടു.

ഓരോരോ ഏരിയകളിളെയും പ്രസിഡന്റ്‌ സെക്രട്ടറിമാരെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഗുദൈബിയ – ഹൂറ ( സജിൽ കുമാർ 39162524, സൈജു സെബാസ്റ്റ്യൻ 37790277 ), ഹമദ് ടൌൺ ( വിജയൻ ടി.പി 35682622, ഹരിശങ്കർ പി.എൻ 35930418 ), മുഹറഖ് ( മണികണ്ഠൻ 39956325, നൂർ മുഹമ്മദ്‌ 33249181 ), സൽമാനിയ ( അനൂപ് തങ്കച്ചൻ 36008770, മുഹമ്മദ്‌ റജാസ് 37509203 ), റിഫ ( ഷമീർ അലി 33914200, തസ്‌ലീം തെന്നാടൻ 34223949 ), ട്യൂബ്ലി – സൽമാബാദ് ( നവീൻ ചന്ദ്രൻ 35590391, ഷാഫി വയനാട് 35019446 ), ഹിദ്ദ് – അറാദ് ( റോബിൻ കോശി 33389356, നിധിൻ ചെറിയാൻ 38161333 ) മനാമ ( റാസിബ് വേളം 35053765, ഷിജിൽ പെരുമച്ചേരി 38273792 ), ബുദയ്യ ( അഷ്‌റഫ്‌ ഇ. കെ 33316698, കിഫ്‌ലി 38460332).

സംഘടന മെമ്പർഷിപ്പിനും ,കൂടുതൽ വിവരങ്ങൾക്കും : ഐ.വൈ.സി.സി ബഹ്‌റൈൻ ഹെല്പ് ഡസ്ക് { 38285008 } നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

By admin