• Mon. Jun 9th, 2025

24×7 Live News

Apdin News

ഐ.സി.എഫ് ബഹ്‌റൈന്‍ ഈദ് ഇശല്‍ പ്രൗഢമായി

Byadmin

Jun 8, 2025


മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) ബഹ്‌റൈന്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഈദ് ഇശല്‍ നിറഞ്ഞ ജനപങ്കാളിത്തം കൊണ്ട് പ്രൗഢമായി. മനാമ കന്നട ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉസ്മാന്‍ സഖാഫി തളിപ്പറമ്പിന്റെ അദ്ധ്യക്ഷതയില്‍ ഐ.സി.എഫ് ഇന്റര്‍നാഷനല്‍ ഡപ്യൂട്ടി പ്രസിഡന്റ് കെസി സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

അഡ്വ. എംസി അബ്ദുല്‍ കരീം സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ബാഫഖി തങ്ങള്‍, മന്‍സൂര്‍ അഹ്‌സനി, ജമാല്‍ വിട്ടല്‍, അബ്ദുല്‍ ഹകീം സഖാഫി, അബ്ദുല്‍ സലാം മുസ്ല്യാര്‍, റഫീക്ക് ലത്വീഫി വരവൂര്‍ സംബന്ധിച്ചു. ബുര്‍ദ ആസ്വാദന വേദികളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായ ഹാഫിള് സ്വാദിഖലി ഫാളിലിയുടെ നേതൃത്വത്തില്‍ ബുര്‍ദ പാരായണവും മദ്ഹ് ഗാന വിരുന്നും ഒരുക്കി. സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃതം നല്‍കി.

ഐ.സി.എഫ് നാഷനല്‍ ഭാരവാഹികളായ മുസ്ഥഫ ഹാജി കണ്ണപുരം, അബ്ദുസ്സമദ് കാക്കടവ്, സിയാദ് വളപട്ടണം, ഫൈസല്‍ ചെറുവണ്ണൂര്‍, നൗഫല്‍ മയ്യേരി, സിഎച്ച് അഷ്‌റഫ്, അബ്ദുറഹ്‌മാന്‍ ചെക്യാട് നേതൃത്വം നല്‍കി. ശമീര്‍ പന്നൂര്‍ സ്വാഗതവും ഷംസുദ്ധീന്‍ പൂക്കയില്‍ നന്ദിയും പറഞ്ഞു.

ഐ.സി.എഫ്. നാഷനല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാഷനല്‍ കാബിനറ്റ് പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. കെസി സൈനുദ്ധീന്‍ സഖാഫി, അഡ്വ. എംസി അബ്ദുല്‍ കരീം, അബ്ദുല്‍ സലാം മുസ്ല്യാര്‍, ഉസ്മാന്‍ സഖാഫി, റഫീക്ക് ലത്വീഫി വരവൂര്‍, ശമീര്‍ പന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു.

 

The post ഐ.സി.എഫ് ബഹ്‌റൈന്‍ ഈദ് ഇശല്‍ പ്രൗഢമായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.

By admin